1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US strikes Iran again

ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു

US - Iran
ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം. ഐ ആര്‍ ജി സി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനിടയാണ് ദക്ഷിണ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഹോര്‍മോസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് ആക്രമിച്ചത്.
 
തങ്ങളുടെ സൈനികരെ സംരക്ഷിക്കാനാണ് ഈ നീക്കം എന്ന് അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലില്‍ മൈനുകള്‍ വിരിക്കാന്‍ ശ്രമിച്ച രണ്ട് ഐആര്‍ടിസി ബോട്ടുകളും മിസൈല്‍ കേന്ദ്രവുമാണ് തകര്‍ത്തത്. അതേസമയം ആക്രമണം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം അല്ലെന്ന് അമേരിക്ക പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക