തട്ടമിട്ട ഒരു പെൺകുട്ടി പോലും വൃത്തിക്കെട്ട പ്രകടനങ്ങൾ നടത്തിയില്ല, നമ്മുടെ പെൺകുട്ടികളോ? : കങ്കണ റണാവത്ത്
ഇടതുപക്ഷ, ഫെമിനിസ്റ്റ് സ്വാധീനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നും മാതാപിതാക്കളോട് കങ്കണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് 15കാരിയായ പെണ്‍കുട്ടി മാപ്പപേക്ഷ വീഡിയോ പങ്കുവെച്ചതില്‍ പ്രതികരനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇടതുപക്ഷ, ഫെമിനിസ്റ്റ് സ്വാധീനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നും മാതാപിതാക്കളോട് കങ്കണ ആവശ്യപ്പെട്ടു.
അവള്‍ക്ക് വെറും 15 വയസ്സ് മാത്രമെ പ്രായമുള്ളു. തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോദിജിക്കെതിരെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് അവള്‍ തന്നെ പറയുന്നു. എന്നാല്‍ അന്ന് അവളുടെ കൂട്ടുകാര്‍ അവളെ അവിടെ കൊണ്ടുപോവുകയും ആളുകള്‍ പ്രകോപിപ്പിച്ച് തെറിവിളിക്കുകയുമായിരുന്നു. ദുഷ്ടരായ ഈ ഫെമിനാസികളില്‍ നിന്നും രാക്ഷസ ചിന്തയുള്ള ഇടത്ചിന്താഗതിക്കാരില്‍ നിന്നും നിങ്ങള്‍ ഈ കുട്ടികളെ രക്ഷിക്കു.
നിങ്ങള്‍ തന്നെ ശ്രദ്ധിച്ചുനോക്കു, സ്‌കാര്‍ഫോ, തട്ടമോ ധരിച്ച ഒരു പെണ്‍കുട്ടി പോലും ഇങ്ങനെ വൃത്തിക്കെട്ട പ്രകടനം നടത്തിയിട്ടുണ്ടോ?, എന്നാല്‍ നമ്മുടെ പെണ്മക്കള്‍ എങ്ങനെ ഈ സ്വാധീനത്തില്‍ പെടുന്നു. അതെന്തുകൊണ്ടാണ്?, ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ എവിടെയോ പരാജയപ്പെടുന്നു. നമ്മള്‍ ആത്മപരിശോധന നടത്തണം, നമ്മുടെ പെണ്മക്കളെ സംരക്ഷിക്കണം. കങ്കണ റണാവത്ത് പറഞ്ഞു.ALSO READ: ജെൻ സി റീലുകൾ കാണുമ്പോളെ ഛർദ്ദിക്കാൻ വരുന്നു, ആരാണ് ഇവറ്റകളെ പെറ്റ് വളർത്തുന്നത്: കടന്നാക്രമിച്ച് കങ്കണ