1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arimpur Panchayat President CL Johnson

പരസ്യമായി അസഭ്യവർഷം; അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിമർശനം ശക്തം

CL Johnson, Arimpur Panchayat President, Arimpur Panchayat President CL Johnson Video
തൃശൂർ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സി.എൽ.ജോൺസനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തം. പരസ്യമായി അസഭ്യ വർഷം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇത്രയും നിലവാരം കുറഞ്ഞ നേതാവ് പ്രസിഡന്റായി തുടരുന്നത് പഞ്ചായത്തിന് തന്നെ നാണക്കേടാണെന്ന വിമർശനം ശക്തമായിരിക്കുന്നത്. 
 
ഹരിത കർമ സേനയുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് നാട്ടുകാർ നോക്കിനിൽക്കെ പ്രതിപക്ഷ മെമ്പർമാരെ സി.എൽ.ജോൺസൺ കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചത്. പഞ്ചായത്തിന് അപമാനമുണ്ടാക്കിയ പ്രസിഡന്റ് രാജിവയ്ക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം പഞ്ചായത്ത് ഭരണം അവതാളത്തിലാണെന്ന് വിമർശനമുയരുന്ന സാഹചര്യത്തിൽ കൂടിയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ തെറിപ്പാട്ടും ചർച്ചയായിരിക്കുന്നത്. 
ഹരിത കർമ സേന മാലിന്യം സ്വീകരിക്കുന്നതിനെ ചൊല്ലി പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ മെമ്പർമാർ തമ്മിൽ വാക്കുതർക്കമായിരുന്നു. ഹരിതകർമ സേനയെ തരംതാഴ്ത്തുന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റ് സംസാരിക്കുകയും ഹരതികർമ സേനയിലെ അംഗങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ മെമ്പർമാരും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഇതേ തുടർന്ന് വലിയ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചത്. ഹരിത കർമ സേനയിലെ അംഗങ്ങളെ അധിക്ഷേപിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. Also Read: 'കേരളത്തിൽ അഞ്ച് കോടി AC വിറ്റു'; മണ്ടത്തരം പറഞ്ഞ വൈദ്യുതി മന്ത്രി എയറിൽ
അടുത്ത ലേഖനം
'കേരളത്തിൽ അഞ്ച് കോടി AC വിറ്റു'; മണ്ടത്തരം പറഞ്ഞ വൈദ്യുതി മന്ത്രി എയറിൽ