1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Cyclone Alert Rain in Idukki

വരുന്നു മറ്റൊരു ചുഴലിക്കാറ്റ്; നാളെ മുതൽ വീണ്ടും മഴയുണ്ടേ...!

Kerala Weather, Rain Alert, Heavy Rain, Kerala Weather Alerts, Heavy Rain Alert in Kerala, Cyclone Alert in Kerala
Kerala Weather Updates

സംസ്ഥാനത്ത് നാളെ മുതൽ (നവംബർ ഒന്ന്) വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദങ്ങളുടെയും ചക്രവാതചുഴികളുടെയും സ്വാധീനത്താലാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നത്. 
 
ചുഴലിക്കാറ്റ് മുന്നറിയിപ്പ് 
 
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം (Well-Marked Low pressure area) തുടരുന്നു. അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാധ്യത.
 
ചക്രവാതചുഴിയും ന്യൂനമർദ്ദവും 
 
അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'ന്റെ  ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ കേരള-കർണാടക തീരത്തിന് സമീപമുള്ള  തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദ പാത്തി (Trough) നിലനിൽക്കുന്നു. നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യത. നവംബർ 1 മുതൽ 4 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
 
മഴ മുന്നറിയിപ്പ് 
 
നാളെ (നവംബർ 1) സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. Also Read: മമ്മൂട്ടിക്കായി കാത്തിരുന്നു, ഒടുവിൽ വിളി ഇങ്ങോട്ട്; ബർമ കാർത്തികേയൻ വെറും 'കാമിയോ' അല്ല
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എംഎസ്എഫ് തീവ്രവാദികൾ നടത്തിയ ആക്രമണം മുഖ്യമന്ത്രി അറിഞ്ഞില്ലേ?; എം.ബി.രാജേഷ്