1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran America war update US to bomb iran this weekend reports

എല്ലാം തകര്‍ത്തേക്ക്, ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കാന്‍ പച്ചക്കൊടി കാണിച്ച് ഡൊണാള്‍ഡ് ട്രംപ്

സൈനിക നീക്കത്തില്‍ ഇസ്രായേലും പങ്കാളിയാകുമെന്നാണ് വിവരം.

Donald Trump
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന് നേരെ ആക്രമണങ്ങള്‍ അതിശക്തമാക്കാന്‍ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഊര്‍ജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വന്‍ തോതിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൈനിക നീക്കത്തില്‍ ഇസ്രായേലും പങ്കാളിയാകുമെന്നാണ് വിവരം. 
 
അമേരിക്കന്‍ സൈന്യത്തിന് നേരെ ഇറാന്‍ നീക്കങ്ങള്‍ നടത്തിയാല്‍ കനത്ത വില തന്നെ നല്‍കേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആക്രമണത്തിനുള്ള പ്രാഥമികമായ സൈനിക നടപടികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും അന്തിമ അനുമതി ഇതുവരെ നല്‍കിയിട്ടില്ലെന്നുമാണ് സൂചന. വന്‍ യുദ്ധസാധ്യതയുണ്ടായാല്‍ വലിയ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന് ക്യാബിനറ്റ് യോഗത്തില്‍ വൈറ്റ് ഹൗസ് ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ്, ഇസ്രായേല്‍ സേനകള്‍ സംയുക്ത ആക്രമണങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്. ഇറാനിലെ അടിസ്ഥാന ഊര്‍ജ്ജ സൗകര്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സംഘര്‍ഷം കൂടുതല്‍ ശക്തിപ്പെട്ടതോടെ പശ്ചിമേഷ്യന്‍ മേഖല നിലവില്‍ വലിയ യുദ്ധഭീതിയിലാണ്.ALSO READ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്; ആക്രമണം ശക്തിപ്പെടുത്തും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വടക്കൻ കേരളത്തിൽ മഴ കനക്കും, തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട്