ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ഇറാനിലെ എണ്ണ കൈവശപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇറാന്റെ തീരത്ത് നിന്ന് 16 മൈല്‍ അകലെ ഗള്‍ഫിന്റെ വടക്കേ അറ്റത്ത് ഹോര്‍മുസ് കടലിടുക്കിന് ഏകദേശം 300 മൈല്‍ വടക്കുപടിഞ്ഞാറായാണ് ഖാര്‍ഗ് സ്ഥിതിചെയ്യുന്നത്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്. ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാന്റെ ഊര്‍ജ്ജ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.