അനുബന്ധ വാര്‍ത്തകള്‍
- ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍
- 'സൈനിക സംഘര്‍ഷം ഒരു പ്രശ്നത്തിനും പരിഹാരമല്ല': ഇറാന്, ഇസ്രായേല്‍, ഉക്രെയ്ന് യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി
- പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന
- കശ്മീർ വിഷയത്തിൽ പിന്തുണച്ചു, എണ്ണ തന്നു, എന്നിട്ടും ഇറാനെ ഇന്ത്യ തള്ളിപറഞ്ഞു: മെഹ്ബൂബ മുഫ്തി
- സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്
കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ
ക്യൂബയെ ലക്ഷ്യമിട്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
യുദ്ധക്കൊതി അടങ്ങാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ യുഎസ് സൈനിക ഇടപെടൽ തുടരുന്നതിനിടെ അടുത്ത രാജ്യത്തിനു ട്രംപിന്റെ ഭീഷണി. അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ക്യൂബയെ ലക്ഷ്യമിട്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വൈറ്റ്ഹൗസിലെ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ക്യൂബയ്‌ക്കെതിരെ ട്രംപ് രംഗത്തെത്തിയത്. ക്യൂബയിൽ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങിൽ ട്രംപ് പറഞ്ഞത്. ആദ്യം ഇറാനിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പൂർത്തിയാക്കണമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസിന്റെ ഉപരോധം നേരിടുന്ന രാജ്യമാണ് ക്യൂബ.
ഫെബ്രുവരി 27 നും ക്യൂബയ്‌ക്കെതിരെ ട്രംപ് പരാമർശം നടത്തിയിരുന്നു. ക്യൂബയെ 'സൗഹൃദപരമായി ഏറ്റെടുക്കും' എന്നാണ് ട്രംപ് അന്ന് പറഞ്ഞത്. ക്യൂബയ്‌ക്കെതിരെയുള്ള നീക്കമെന്നോണം അടുത്തിടെ വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ നടത്തിയിരുന്നു. വെനസ്വേലയിൽ നിന്നാണ് ക്യൂബ തങ്ങൾക്കു ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്ന് ഇറക്കുമതി ചെയ്യുന്നത്.