അനുബന്ധ വാര്‍ത്തകള്‍
- ഐറിസ് ദേന ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായിരുന്നുവെന്നും യുദ്ധക്കപ്പല്‍ ആക്രമിച്ചതില്‍ അമേരിക്ക ദുഃഖിക്കേണ്ടിവരുമെന്നും ഇറാന്‍
- ഇസ്രായേലിന്റെ ഡിമോണ ആണവകേന്ദ്രം ആക്രമിക്കുമെന്ന് ഇറാന്‍; അയല്‍രാജ്യങ്ങളെയും ബാധിക്കും
- ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ
- ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി ശ്രീലങ്കന്‍ നാവികസേന
- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്
സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍
സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍. ബുധനാഴ്ച സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. തിങ്കളാഴ്ച സമാനമായ ഒരു ഡ്രോണ്‍ ആക്രമണം സൗദി അരാംകോയെ റാസ് തനുര റിഫൈനറി അടച്ചുപൂട്ടാന്‍ കാരണമായി.
അതേസമയം ഇസ്രായേലിന്റെ ഡിമോണ ആണവകേന്ദ്രം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഐഎസ്എന്‍എ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ പടിഞ്ഞാറുവശത്തും ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 75 കിലോമീറ്റര്‍ കിഴക്കും ആയാണ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നടത്തുന്ന ഏതൊരു ആക്രമണവും ഇസ്രയേലിനെ കൂടാതെ അയല്‍ രാജ്യങ്ങള്‍ക്കും വലിയ അപകടം ഉണ്ടാകും.
ഇസ്രയേലിലെ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഒന്നാണ് ഡിമോണ ആണവ ഗവേഷണ കേന്ദ്രം. ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഗവേഷണവും വികസനവും ഉല്‍പാദനവും ഇവിടെയാണ് നടക്കുന്നത്. അതേസമയം ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി. 35 പേരെ രക്ഷപ്പെടുത്തി. ശ്രീലങ്കന്‍ നാവികസേനയാണ് കപ്പലില്‍ ഉണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാന്‍ നാവികസേനയുടെ ഫ്രീഗേറ്റ് വിഭാഗത്തില്‍ വരുന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. കപ്പലില്‍ 180 പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.