അനുബന്ധ വാര്‍ത്തകള്‍
- ലംബോർഗിനിയുടെയും ഫെറാറിയുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാർ, അച്ഛനെയും മകനെയും പൊലീസ് പിടികൂടി !
- ഇമ്രാന് മാനം കാക്കണം; ഹാഫിസ് സയീദ് അറസ്റ്റില്‍
- രണ്ടു മാസത്തെ പരിചയം, ഒടുവില്‍ വഴക്ക്; പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു
- ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീക്ക് നൽകിയ വാക്ക് പാലിച്ചില്ലെങ്കിൽ ലൈംഗിക അതിക്രമമായി കണക്കാക്കും: കാനഡ സുപ്രീം കോടതി
- മാതാവിന്റെ അസ്ഥി കൂടത്തിനൊപ്പം കഴിഞ്ഞത് മൂന്നു വര്‍ഷം; മൃതദേഹം സൂക്ഷിച്ചത് വീട്ടില്‍ - മകൾ അറസ്റ്റില്‍
മനുഷ്യനോളം വലിയ കൂറ്റൻ ജെല്ലിഫിഷിനൊപ്പം നീന്തി ഡൈവർ; വൈറലായി വീഡിയോയും ചിത്രങ്ങളും
മനുഷ്യനോളം വലിയ കൂറ്റൻ ജെല്ലിഫിഷിനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ കൗതുകത്തിലും സന്തോഷത്തിലുമാണ് ബയോളജിസ്റ്റും അവതാരകയുമായ ലിസി ഡാലി.
മനുഷ്യനോളം വലിയ കൂറ്റൻ ജെല്ലിഫിഷിനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ കൗതുകത്തിലും സന്തോഷത്തിലുമാണ് ബയോളജിസ്റ്റും അവതാരകയുമായ ലിസി ഡാലി. വന്യജീവി ഛായാഗ്രാഹകൻ ഡാൻ അബോട്ടിനൊപ്പം വൈൽഡ് ഓഷ്യൻ വീക്കിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി ഇംഗ്ലഡിന്റെ തെക്കു പടിഞ്ഞാറാൻ തീരമായ ഫാൽമൗത്തിൽ ഡൈവ് ചെയ്യുമ്പോഴാണ് ഡാലി ജെല്ലിഫിഷുകളിൽ തന്നെ ഏറ്റവും വലിയ ഇനമായ ബാരൽ ജെല്ലിഫിഷിനെ നേരിൽ കണ്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഭീമാകാരനായ കടൽജീവിയുമായി നീന്തുന്നതിന്റെ ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഡാലി പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോയും ഡാലി ഷെയർ ചെയ്തിട്ടുണ്ട്.