ലാഹോർ|
Last Modified ബുധന്‍, 17 ജൂലൈ 2019 (13:41 IST)
മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ് ദവാ തലവനുമായ ഹാഫിസ് സയീദ‌് അറസ്‌റ്റില്‍. സയീദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ലാഹോറിൽ നിന്ന് ഗുജ്‍രൻവാലിയിലേക്ക് പോകുന്ന വഴി പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹാഫിസിനെതിരെ വിവിധ വകുപ്പുകളിൽ നേരത്തെ കേസുകൾ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ഈ കേസുകളിൽ ഹാഫിസ് വിചാരണ നേരിടുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ വൈറ്റ് ഹൗസ് സന്ദർശിക്കുന്നതിന്റെ തൊട്ടുമുമ്പാണ് അറസ്‌റ്റ്. കൂടാതെ, തീവ്രവാദ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് സേനയിൽ നിന്ന് ഇമ്രാൻ ഖാൻ സർക്കാരിന് സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹാഫിസിനും കൂട്ടാളികൾക്കുമെതിരെ പാക് സർക്കാർ നടപടി എടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.