രണ്ടു മാസത്തെ പരിചയം, ഒടുവില്‍ വഴക്ക്; പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു

 police , girl , social media , യുവാവ് , കാമുകില്‍ , പൊലീസ് , പെണ്‍കുട്ടി
ന്യൂയോർക്ക്| Last Modified ബുധന്‍, 17 ജൂലൈ 2019 (12:07 IST)
ഇന്‍‌സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ 21കാരന്‍ കഴുത്തറുത്തു കൊന്നു. ന്യൂയോർക്കിലെ യുറ്റിക്കാ സ്വദേശിയായ ബിയാങ്ക ഡെവിൻസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബ്രാന്റൻ ക്ലാർക്ക് എന്ന യുവാവാണ് കൃത്യം ചെയ്‌തത്.

രണ്ടു മാസത്തെ പരിചയമാണ് കൊലയില്‍ കലാശിച്ചത്. ശനിയാഴ്ച ഇരുവരും ന്യൂയോർക്കിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവർ മടങ്ങിയെത്തിയത്. അതിനുശേഷം ഇവർ കലഹിച്ചിരുന്നു. തുടര്‍ന്നാണ് കൊല നടന്നത്.

കൊല നടത്തിയ ശേഷം രക്തം വാർന്നൊലിക്കുന്ന ബ്രിയാങ്കയുടെ ശരീരത്തിന്റെ ചിത്രം ഇന്‍‌സ്‌റ്റഗ്രാമിലൂടെ ബ്രാന്റൻ പ്രദര്‍ശിപ്പിച്ചു. കാറിനുള്ളില്‍ വെച്ചാണ് കൊല നടന്നത്. പിന്നീട് പൊലീസിനെ വിവരം അറിയിച്ചതും ഇയാള്‍ തന്നെയാണ്.

പൊലീസ് എത്തിയപ്പോള്‍ യുവാവ് സ്വയം കഴുത്തിൽ കുത്തി മുറിവേൽപിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :