മാതാവിന്റെ അസ്ഥി കൂടത്തിനൊപ്പം കഴിഞ്ഞത് മൂന്നു വര്‍ഷം; മൃതദേഹം സൂക്ഷിച്ചത് വീട്ടില്‍ - മകൾ അറസ്‌റ്റില്‍

 texas woman , skeleton , mother , police , ഡെലിസ , ക്രെയ്ട്ടൺ , പൊലീസ് , ജാക്വിലിൻ ക്രെയ്ട്ടണ്‍
സെഗ്വിൻ(ടെക്സസ്)| Last Modified ചൊവ്വ, 16 ജൂലൈ 2019 (13:09 IST)
മൂന്നു വര്‍ഷം മുമ്പ് മരിച്ച മാതാവിന്റെ അസ്ഥി കൂടം വീട്ടില്‍ സൂക്ഷിച്ച മകള്‍ അറസ്‌റ്റില്‍. സ്വഗ്വിനയിലെ ടെക്‍സാസിലാണ് സംഭവം. മുമ്പ് പൊലീസ് ഡിപ്പാര്‍‌ട്ട്‌മെന്റില്‍ ജോലി ചെയ്‌തിരുന്ന ക്രെയ്ടണെ(47) അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു.

ഡെലിസയുള്ള 15 വയസുള്ള മകള്‍ പൊലീസിന് നല്‍കിയ ഒരു പരാതിയാണ് കേസില്‍ വഴിത്തിരിവായത്. മകളുടെ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് സംശയം തോന്നിയതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തി. മകളുടെ മുറിയുടെ സമീപത്തെ മുറി പൂട്ടിയിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മുറി തുറന്നപ്പോഴാണ് 71 വയസുള്ള ജാക്വിലിൻ ക്രെയ്ട്ടണിന്റെ അസ്ഥികൂടം കണ്ടെത്തിയത്.

വിദഗ്ദ പരിശോധനയില്‍ വീണതിനെ തുടർന്നാണ് മരിച്ചതെന്ന് വ്യക്തമായി. കൃത്യമായ ശുശ്രൂഷ ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും മനസിലായി. തുടര്‍ന്ന് ഡെലിസയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി.

2014 വരെ സെഗ്വിൻ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ഡെസ്പാച്ചറായി ജോലി ചെയ്‌തിരുന്നു ഡെലിസ. സെഗ്വിനിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ 35 വര്‍ഷത്തോളം അധ്യാപികയായി ചെയ്‌തിരുന്ന വ്യക്തിയാണ് ജാക്വിലിൻ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :