Last Updated:
ബുധന്‍, 17 ജൂലൈ 2019 (20:25 IST)
അഡംബര വാഹനങ്ങളുടെ തനിപ്പകർപ്പ് ഉണ്ടാക്കുന്ന രണ്ട് വിരുതൻമാരെ പൊലീ പിടികൂടി. ബ്രസീലിലെ സന്റെകറ്ററീനയിലാണ് സംഭവം. ലംബോർഗിനിയുടെയും ഫെറാറിയുടെയുമെല്ലാം ഒറിജിനൽ തോറ്റുപോകുന്ന വ്യാജൻമാരെയാണ് പ്രത്യേക വർക്ക്‌ഷോപ്പിൽ അച്ഛനും മകനും നിർമ്മിച്ചിരുന്നത്.
ആഡംബര കാറുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിക്കുന്നതിന് 30 മുതൽ 40 ലക്ഷം രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. വ്യാജമാണെന്ന് യാതൊരു വിധത്തിലും സംശയം തോന്നാത്ത തരത്തിലുള്ള ലോഗോയും മറ്റു വസ്ഥുക്കളുമാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ഇവരുടെ വർക്ക്‌ഷോപ്പ് പൂട്ടിച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വർക്ക്‌ഷോപ്പിൽനിന്നും വാഹനങ്ങളുടെ പതിനഞ്ച് പ്ലാറ്റ്‌ഫോമുകളും മറ്റു നിർമ്മാണ വസ്ഥുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർ എത്ര പേർക്ക് വ്യാജ കാറുകൾ വിറ്റിട്ടുണ്ട് എന്ന് വ്യക്തമായിട്ടില്ല.