അനുബന്ധ വാര്‍ത്തകള്‍
- അയോദ്ധ്യയിലെ കവർച്ചപണം ഒളിപ്പിച്ചത് ശുചിമുറികളിൽ, ചെറിയ തുകകളായി പുറത്ത് കടത്തി?
- പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹര്‍ജിയില്‍ ശ്രമിച്ചത്; ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
- മദ്രാസ് ഹൈക്കോടതി എല്ലാ പരിധികളും ലംഘിച്ചു, ഗോവധ നിരോധനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി ടിവികെ
- ഖമനേയുടെ സംസ്കാര ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് ഇറാന്
- യൂറോപ്പിലെ ഉഷ്ണതരംഗം; ഇന്ത്യക്ക് മുന്നറിയിപ്പ്
ക്രൂഡോയില്‍ ബാരലിന് 70 ഡോളറായി; പെട്രോള്‍-ഡീസല്‍ വില രണ്ടാഴ്ചത്തേക്ക് കുറയില്ലെന്ന് സൂചന
ക്രൂഡോയില്‍ ബാരലിന് 70 ഡോളറായി കുറഞ്ഞു. എങ്കിലും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില രണ്ടാഴ്ചത്തേക്ക് കുറയില്ലെന്ന് സൂചന. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ഉടന്‍ കുറയ്ക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധത്തെ തുടര്‍ന്ന് ലോക വിപണിയില്‍ ക്രൂഡോയില്‍ വില 110- 120 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വില 70- 73 ഡോളറിലേക്ക് താഴ്ന്നു.
കഴിഞ്ഞദിവസം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനര്‍ജി പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു. കമ്പനിയുടെ കീഴിലുള്ള പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന്റെ മൂന്ന് രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്നാണ് വില കുറച്ചത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇന്ധന വില കുറയ്ക്കുന്നത്.