1. മറ്റുള്ളവ
  2. പാചകം
  3. നുറുങ്ങുകള്‍
  4. How to keep Onion in fridge

പകുതി ഉപയോഗിച്ച ശേഷം പിന്നീട് ഉപയോഗിക്കാനായി സവാള മാറ്റിവയ്ക്കുന്ന ശീലമുണ്ടോ?

അരിഞ്ഞ ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാൽ അവ വിഷലിപ്തമാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്

How to keep Onion in fridge
ഭക്ഷണാവശ്യത്തിനായി എടുക്കുന്ന ഉള്ളി പകുതി ഉപയോഗിച്ച ശേഷം മറ്റേ പകുതി ഫ്രിഡ്ജിൽ കയറ്റി വയ്ക്കുന്നത് പലപ്പോഴും സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ എടുത്തുവയ്ക്കുന്ന ഉള്ളിയിൽ ബാക്ടീരിയ കയറുമോ? ഇത് ഉദരസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമോ? ഇത്തരം സംശയങ്ങൾ ഉള്ളവർ നമുക്കിടയിൽ ഒരുപാടുണ്ട്. 
 
അരിഞ്ഞ ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാൽ അവ വിഷലിപ്തമാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്. അതിനാൽ, ഉള്ളി മുറിച്ചതിന് ശേഷം ഉടനടി വേവിക്കുന്നതാണ് ഉചിതമെന്ന് ഈ പ്രചാരത്തിൽ പറയുന്നു. എന്നാൽ, ഇതിലെ സത്യാവസ്ഥ എന്താണ്? 
 
ഉള്ളി എപ്പോഴും അതാത് സമയത്തേക്ക് ഉള്ളത് മാത്രമേ എടുക്കാവൂ. മുറിച്ചുവച്ച ശേഷം പിന്നീട് ഉപയോഗിക്കാൻ മാറ്റിവയ്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധ കവിത ദേവ്ഗാൻ പറയുന്നു. എന്നാൽ, അതിനു കാരണം നേരത്തെ പറഞ്ഞ ബാക്ടീരിയ ആഗിരണമല്ല. ഉള്ളിയിലെ അസിഡിക് പിഎച്ച് സാന്നിധ്യം സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയയുടെയും വളർച്ച തടയുന്നതിനാൽ അവ വിഷലിപ്തമാകുന്നില്ല. അതേസമയം, മുറിച്ചുവച്ച ഉള്ളി പിന്നീട് ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യില്ലെന്നും അതിന്റെ പരിശുദ്ധി ഇല്ലാതാക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. 
 
മുറിച്ചുവയ്ക്കുന്ന ഉള്ളി രോഗകാരികളായ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. ലളിതമായി പറഞ്ഞാൽ, ഉള്ളി മുറിക്കുക എന്നത് രോഗ രൂപീകരണത്തിലേക്ക് നയിക്കണമെന്നില്ല. ശരിയായി കൈകാര്യം ചെയ്യുമ്പോൾ, മുറിച്ച ഉള്ളി റഫ്രിജറേറ്ററിൽ അടച്ച പാത്രത്തിൽ 7 ദിവസം വരെ സൂക്ഷിക്കാമെന്നാണ് യുഎസിലെ നാഷനൽ ഒനിയൻ അസോസിയേഷൻ പറയുന്നത്. 
അടുത്ത ലേഖനം
ഗർഭധാരണവും ബന്ധപ്പെടുന്ന സമയവും തമ്മിൽ ബന്ധമുണ്ട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക