റാഗി പുട്ടിന്റെ ഗുണങ്ങൾ അറിയുമോ?
കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള റാഗി പ്രമേഹ രോഗികൾക്കും കഴിക്കാം
അരിപ്പൊടി കൊണ്ടാണ് നമ്മുടെ വീടുകളിൽ പ്രധാനമായും പുട്ട് ഉണ്ടാക്കുക. എന്നാൽ അരിപ്പൊടിയേക്കാൾ നല്ലത് റാഗിപ്പൊടിയാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള റാഗി എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. അരിപ്പൊടിയേക്കാൾ ഫൈബർ റാഗിപ്പൊടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനു നല്ലതാണ്, മലബന്ധം ഒഴിവാക്കും.
കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള റാഗി പ്രമേഹ രോഗികൾക്കും കഴിക്കാം. ശരീരത്തിൽ ഊർജം നിലനിർത്താൻ റാഗിപ്പുട്ട് സഹായിക്കും. അമിനോ ആസിഡ്, ഇരുമ്പ്, ആന്റി ഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് റാഗി. ഒരു കഷണം റാഗി പുട്ടും മുളപ്പിച്ച കടലയും കഴിച്ചാൽ ഒരു ദിവസത്തിനു ആവശ്യമായ ഊർജം നിങ്ങൾക്ക് ലഭിക്കും.