1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Kidney diseases Symptoms

ഈ ലക്ഷണങ്ങളെ വെറുതെ വിടരുത്; വൃക്ക സംബന്ധമായ രോഗങ്ങളെ സൂക്ഷിക്കുക

മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ

Kidney diseases Symptoms
വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് എപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ചിലപ്പോൾ അത് വൃക്കരോഗത്തിന്റെ ലക്ഷണം ആകാം.
 
മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്ത വിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
 
മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കൽ, മൂത്രനാളിയിൽ സൂചി കുത്തുന്ന പോലെയുള്ള വേദന എന്നിവ വൃക്കരോഗലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ പരിശോധനകൾ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം. 
About Writer
WEBDUNIA