അനുബന്ധ വാര്ത്തകള്
- ആമവാതത്തിന്റെ ലക്ഷണങ്ങൾ; പ്രായമാകണമെന്നില്ല !
- രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ്; ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം, സൂക്ഷിക്കുക
- ഇടയ്ക്കിടെ ക്ഷീണം, ദാഹം സാധാരണയേക്കാൾ കൂടുതൽ; പ്രമേഹ ലക്ഷണങ്ങളെ നിസാരമായി കാണരുത്
- ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?
- പെട്ടെന്നുതന്നെ മുറിവുകളും ചതവും ഉണ്ടാകുന്നുണ്ടോ; ഹീമോഫീലിയ ബി അഥവാ ക്രിസ്മസ് രോഗത്തെ കുറിച്ച് അറിയണം
ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?
മറ്റ് ഭക്ഷണ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ചോറിൽ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു
വീട്ടിൽ ചോറ് ബാക്കി വരുമ്പോൾ പിറ്റേ ദിവസം അത് തിളപ്പിച്ചൂറ്റി കഴിക്കുന്ന ശീലം പൊതുവെ മലയാളികൾക്കുണ്ട്. എളുപ്പ പണിക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് പോലും സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
മറ്റ് ഭക്ഷണ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ചോറിൽ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു. തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് ഈ ബാക്ടീരിയകൾ ആണ്. ബാക്ടീരിയ വളർച്ച തടയാൻ ഉപയോഗിച്ച ശേഷം ചോറ് ഉടനെ തന്നെ തണുത്ത അന്തരീക്ഷത്തിലേക്ക് മാറ്റണം. ബാക്കി വന്ന ചോറ് ഉപയോഗ ശേഷം ഉടനെ ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് നല്ലത്. ഒരു തവണയിൽ കൂടുതൽ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കരുത്.
പാചകം ചെയ്ത ഉടനെ തന്നെ ചോറ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ദിവസത്തിൽ കൂടുതൽ ചോറ് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കരുത്. ചോറ് തിളപ്പിച്ചൂറ്റുമ്പോൾ നന്നായി എല്ലാ ഭാഗവും ചൂട് തട്ടി തിളപ്പിക്കാൻ ശ്രദ്ധിക്കണം.