1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Heart Attack Symptoms

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ്; ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം, സൂക്ഷിക്കുക

ഹൃദയത്തിൽ ഹോൾ ഉണ്ടാകുന്നത് ഇപ്പോൾ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്

Heart, Heart Attack, Symptoms of heart hole, ഹൃദയത്തില്‍ സുഷിരമുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍
ഹൃദയസംബന്ധമായ രോഗങ്ങളെ ഒരിക്കലും നിസാരമായി കാണരുത്. ഹൃദയവൈകല്യങ്ങൾ കൃത്യസമയത്ത് തിരിച്ചറിയുകയും അതിന് ആവശ്യമായ ചികിത്സ നടത്തുകയും വേണം. ഇല്ലെങ്കിൽ അത് ജീവൻ നഷ്ടമാകാൻ കാരണമാകും. 
 
ഹൃദയത്തിൽ ഹോൾ ഉണ്ടാകുന്നത് ഇപ്പോൾ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്. ഹൃദയത്തിൽ സുഷിരങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം. 
 
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുക, കളിക്കുമ്പോഴും വ്യായാമത്തിൽ ഏർപ്പെടുമ്പോഴും പെട്ടന്ന് ക്ഷീണം തോന്നുക, ശ്വാസതടസം നേരിടുക, കാലുകളിൽ നീര് രൂപപ്പെടുക, ഹൃദയമിടിപ്പ് താളം തെറ്റുക തുടങ്ങിയവയെല്ലാം ഹൃദയസംബന്ധമായ വൈകല്യങ്ങളുടെ ലക്ഷണങ്ങൾ ആകാം. ഇത്തരം ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഹൃദ്രോഗ വിദഗ്ധനെ കാണിക്കുക. ഹൃദയപരിശോധന നടത്താൻ വൈകരുത്. 
അടുത്ത ലേഖനം
ആമവാതത്തിന്റെ ലക്ഷണങ്ങൾ; പ്രായമാകണമെന്നില്ല !