1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Diabetes symptoms

ഇടയ്ക്കിടെ ക്ഷീണം, ദാഹം സാധാരണയേക്കാൾ കൂടുതൽ; പ്രമേഹ ലക്ഷണങ്ങളെ നിസാരമായി കാണരുത്

ദാഹം സാധാരണയേക്കാൾ കൂടുതൽ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും

Sugar, Diabetes, Blood Sugar level before food, How to check Blood Sugar, പ്രമേഹ പരിശോധന
ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യുന്ന ജീവിതശൈലി അസുഖമാണ് പ്രമേഹം. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം. അമിത പ്രമേഹം പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ചിലപ്പോൾ പ്രമേഹം കാരണമാകാം. ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻ പ്രമേഹ പരിശോധന നടത്തണം. 
 
ദാഹം സാധാരണയേക്കാൾ കൂടുതൽ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും. വായ ഇടയ്ക്കിടെ വരളുന്നതായി ഇത്തരക്കാർക്ക് തോന്നും. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ശങ്ക തോന്നുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. 
 
പ്രമേഹ രോഗികൾക്ക് പൊതുവെ ഇടയ്ക്കിടെ ക്ഷീണം തോന്നും. എത്ര നന്നായി ഭക്ഷണം കഴിച്ചാലും ഉറങ്ങിയാലും പിന്നെയും ശരീരം തളരുന്നത് പോലെ തോന്നുന്നത് പ്രമേഹരോഗത്തിന്റെ ലക്ഷണമാണ്. കാഴ്ച മങ്ങുക, ശരീരഭാരം ക്രമാതീതമായി കുറയുക, ത്വക്ക്, ബ്ലാഡർ എന്നിവയിലുണ്ടാകുന്ന അണുബാധ എന്നിവയും പ്രമേഹ രോഗത്തിന്റെ ലക്ഷണമായി കാണിക്കാം.
അടുത്ത ലേഖനം
ദിവസം മുഴുവന്‍ വീടിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഡെങ്കിപ്പനി വരുന്നു; കാരണം ഇതാണ്