1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Estrogen leven reducing in Women

നാൽപ്പത് കഴിഞ്ഞ സ്ത്രീകളാണോ നിങ്ങൾ? ഈസ്ട്രജൻ കുറവ് ലക്ഷണങ്ങൾ

ആർത്തവ ചക്രം കൃത്യമാക്കൽ, മൂത്രാശയ പ്രവർത്തനങ്ങൾ, എല്ലിന്റെ ബലം, ചർമ സൗന്ദര്യം എന്നിവയിലെല്ലാം ഈസ്ട്രജൻ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്

Women, Women Health, Women News, Estrogen leven reducing in Women
Women Health

നാൽപ്പത് വയസ് കഴിഞ്ഞ സ്ത്രീകളിൽ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അതിനൊരു കാരണമുണ്ട്. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് കുറയുന്നതാണ് സ്ത്രീകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ കാരണം. സ്ത്രീകളിലെ പ്രത്യുൽപ്പാദനം, ലൈംഗികത എന്നിവയിലെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം ഹോർമോൺ ആണ് ഈസ്ട്രജൻ. 
 
ആർത്തവ ചക്രം കൃത്യമാക്കൽ, മൂത്രാശയ പ്രവർത്തനങ്ങൾ, എല്ലിന്റെ ബലം, ചർമ സൗന്ദര്യം എന്നിവയിലെല്ലാം ഈസ്ട്രജൻ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 40 വയസ് കഴിയുമ്പോൾ സ്ത്രീകളിൽ ഈസ്ട്രജൻ ഉൽപ്പാദനം കുറയുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകളിൽ പ്രത്യുൽപ്പാദന ശേഷി കുറയുന്നതും ലൈംഗികതയോടുള്ള വിരക്തിയും കാണുന്നത് ഈസ്ട്രജൻ ഉൽപ്പാദനം കുറയുന്നത് കൊണ്ടാണ്. 
 
ഈസ്ട്രജൻ കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ
 
യോനി വരണ്ടതാകുന്നു, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശക്തമായ വേദന തോന്നും 
 
മൂത്രാശയ സംബന്ധമായ രോഗങ്ങൾ കാണപ്പെടുന്നു 
 
ക്രമം തെറ്റിയ ആർത്തവം 
 
പെട്ടന്ന് ദേഷ്യം വരും 
 
ചർമം ചുളുങ്ങിയതാകും, ശരീരത്തെ കുറിച്ച് ഇൻസെക്യൂരിറ്റി തോന്നും 
 
പലരും ഡിപ്രഷൻ സ്റ്റേജിലേക്ക് പോകുന്നു 
 
ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ 
 
എല്ലുകളുടെ ബലം കുറയുന്നു 
 
ഗർഭധാരണത്തിനു സാധ്യത കുറയുന്നു 
 
40 കഴിഞ്ഞ സ്ത്രീകൾ കൂടുതൽ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉള്ളിലെ ഇൻസെക്യൂരിറ്റി കാരണമാണ് അത്. ഈസ്ട്രജൻ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുന്നത് നല്ലതാണ്. 
അടുത്ത ലേഖനം
ഒരു കണ്ണില്‍ മാത്രം മങ്ങിയ കാഴ്ചയോ, കാരണങ്ങള്‍ ഇവയാകാം