പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ
നഗ്‌നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും പോലീസ് കണ്ടെടുത്തു.
ടീച്ചര്‍മാരുടെയും വിദ്യാര്‍ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാര്‍ഥി ശ്രീഹരി പിടിയില്‍. പോലീസ് പിടിച്ചെടുത്ത ശ്രീഹരിയുടെ ഫോണൊല്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഫോണ്‍ പരിശോധിച്ച പോലീസ് ശ്രീഹരി പെണ്‍കുട്ടികളുടെ അടക്കമുള്ള ചിത്രങ്ങള്‍ പലപ്പോഴായി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. നഗ്‌നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും പോലീസ് കണ്ടെടുത്തു.
പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നല്‍കിയ ശേഷം ഇവ മോര്‍ഫ് ചെയ്ത് ടെലഗ്രാം ചാറ്റില്‍ തന്നെ തിരിച്ചുകിട്ടുന്നതായിരുന്നു രീതി. ടീച്ചര്‍മാരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി പ്രത്യേക ഗ്രൂപ്പുകളും ഇയാള്‍ ഉണ്ടാക്കി. ക്ലാസ് മുറിയില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണ് ശ്രീഹരി പകര്‍ത്തിയിരുന്നത്. ഗേള്‍സ് ഹോസ്റ്റലില്‍ നിന്നുള്ള ചിത്രങ്ങളും ശ്രീഹരിയുടെ ഫോണില്‍ നിന്നും കണ്ടെത്തി.
നേരത്തെ തങ്ങള്‍ക്കൊപ്പമുള്ളവര്‍ തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കോളേജിലെ വിദ്യാര്‍ഥികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ഥികള്‍ക്ക് 10 മിനിറ്റ് പോലും അത് കണ്ട് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അത്രയും അശ്ലീലമായ രീതിയിലാണ് അവ നിര്‍മിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ശ്രീഹരിക്ക് പുറമെ മറ്റാരൊക്കെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച വ്യക്തതയും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയാണ് ശ്രീഹരി.ALSO READ: സെല്‍ പൂട്ടാന്‍ കാവല്‍ക്കാരന്‍ മറന്നു; കുണ്ടറ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ഇറങ്ങിപ്പോയി