പൃഥ്വിരാജിന്റെ ദയ്റ, രജിനിയുടെ ജയിലര്‍ 2 മുതല്‍ ദിലീപിന്റെ ബാന്ദ്ര വരെ: ഈ ആഴ്ച ഒടിടിയില്‍ സിനിമാ ചാകര
ദീപാവലി തിരക്കുകള്‍ അവസാനിക്കുമ്പോള്‍ ഒടിടിയില്‍ സിനിമാ ചാകര. ഈ ആഴ്ച ഒടിടിയിലെത്തുന്നത് രജനികാന്ത് സിനിമയായ ജയിലര്‍ 2, വിജയ് ദേവരകൊണ്ട സിനിമയായ രണബലി തുടങ്ങി ഒട്ടനേകം സിനിമകളാണ്. ഏറെനാളായി ഒടിടി റിലീസ് പ്രതീക്ഷിച്ചുകൊണ്ടിരുന്ന ദിലീപ് ചിതൃമായ ബാന്ദ്രയും ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട്.
ജയിലര്‍ 2
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത് രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി വീണ്ടും എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു. മോഹന്‍ലാല്‍, ശിവരാജ്കുമാര്, ഹൃത്വിക് റോഷന്, വിദ്യ ബാലന്, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണന് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ലഭ്യമാണ്.
രണബാലി
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ പീരിയഡ് ആക്ഷന്‍ ഡ്രാമ 'രണബാലി' നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തി. 1870-കളിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ കാണാനാകും.
ബാന്ദ്ര
തിയേറ്റര്‍ റിലീസിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് - തമന്ന കൂട്ടുകെട്ടില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രം 'ബാന്ദ്ര' സീ5 (ZEE5) പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് തുടങ്ങി. മുംബൈ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, മംമ്ത മോഹന്‍ദാസ്, ശരത്കുമാര്, ഡിനോ മോറിയ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ദായ്റ
പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ക്രൈം ഡ്രാമയാണ് 'ദായ്റ'. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ദി തേര്‍ഡ് മര്‍ഡര്‍
ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ 'ദി തേര്‍ഡ് മര്‍ഡര്‍' മനോരമ മാക്സിലൂടെയും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.ALSO READ: 'ലിയോ' വീണു, ഒരേയൊരു 'തലൈവർ'; കേരളത്തിൽ 'ജയിലർ 2' വിന് റെക്കോർഡ്
