1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jailer 2 Kerala Box Office Collection

'ലിയോ' വീണു, ഒരേയൊരു 'തലൈവർ'; കേരളത്തിൽ 'ജയിലർ 2' വിന് റെക്കോർഡ്

Jailer 2, Jailer 2 Box Office, Jailer 2 Rajnikanth, Jailer 2 World Wide Collection, Jailer 2 Rajnikanth
Jailer 2 - Rajnikanth

വിജയ് ചിത്രം 'ലിയോ'യെ മറികടന്ന് രജനികാന്ത് ചിത്രം 'ജയിലർ 2' കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ലഭിക്കുന്ന തമിഴ് ചിത്രമായി. കേരളത്തിൽ നിന്ന് മാത്രമായി 80 കോടിക്കടുത്താണ് 'ജയിലർ 2' കളക്ട് ചെയ്തത്. 
 
ആദ്യമായാണ് കേരളത്തിൽ ഒരു തമിഴ് ചിത്രം 80 കോടി ഗ്രോസ് സ്വന്തമാക്കുന്നത്. കേരളത്തിൽ ഒരു തമിഴ് ചിത്രം ഇടുന്ന ഏറ്റവും ഉയർന്ന ഫസ്റ്റ് ഡേ ഗ്രോസ് റെക്കോർഡ് ലിയോയെ മറികടന്ന് ജയിലർ 2 നേരത്തെ സ്വന്തമാക്കിയിരുന്നു. ഒരു അന്യഭാഷ ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കുന്ന ഏറ്റവും വലിയ കളക്ഷനും ഇനി ജയിലർ 2 വിന്റെ പേരിലാണ്. ബാഹുബലി 2 വിനെയാണ് ജയിലർ 2 മറികടന്നത്. 
 
അതേസമയം വേൾഡ് വൈഡ് 1000 കോടി നേടാൻ ജയിലർ 2 വിന് സാധിക്കില്ലെന്ന് ഉറപ്പായി. റിലീസ് ചെയ്ത് 28-ാം ദിവസത്തിലേക്ക് എത്തിയപ്പോൾ ചിത്രത്തിന്റെ ആകെ ഇന്ത്യ ഗ്രോസ് 553.25 കോടിയായി. 473.05 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. ഓവർസീസ് ഗ്രോസ് 277.05 കോടിയാണ്. വേൾഡ് വൈഡ് കളക്ഷൻ 830.30 കോടിയിലേക്ക് എത്തി. Also Read: അടപടലം പാളി സതീശ ഭരണം; വിലക്കയറ്റത്തിൽ പൊറുതിമുട്ടി മലയാളി
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിവാഹശേഷം ഷർമിള ടാഗോർ എന്തുകൊണ്ട് മതംമാറി?, സത്യം വെളിപ്പെടുത്തി മകൾ സബ അലി ഖാൻ