1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan PM Shri Narendra Modi BJP

നിരുപാധികം മോദിയുടെ കാൽക്കീഴിൽ; ഹൈക്കമാൻഡിന് അതൃപ്തി

VD Satheesan, PM Modi, ED, Pinarayi vijayan, ED Raids Kerala,Kerala Politics
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. പദ്ധതി നടപ്പിലാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ തിരക്ക് കൂട്ടുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു. പിഎം ശ്രീ നടപ്പിലാക്കരുതെന്ന നിലപാടിലാണ് ഹൈക്കമാൻഡും. 
 
വാശിയിൽ സതീശൻ 
 
പദ്ധതി നിർബന്ധമായും നടപ്പിലാക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാട്. എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയിരുന്ന സമയത്ത് അതിനെ ശക്തമായി എതിർത്തവരിൽ പ്രധാനിയായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ. എന്നാൽ പിഎം ശ്രീ നടപ്പിലാക്കേണ്ട ബാധ്യത ഇപ്പോൾ യുഡിഎഫ് സർക്കാരിനുണ്ടെന്ന നിലപാടിലാണ് സതീശൻ. 
 
ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ഭിന്നത 
 
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പദ്ധതി നടപ്പിലാക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ പദ്ധതിക്ക് എതിരാണ് കോൺഗ്രസ്. അതിനാൽ കേരളത്തിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ദേശീയ നേതൃത്വത്തിനെതിരെ ചോദ്യമുയരും. അതിനാലാണ് പിഎം ശ്രീ നടപ്പിലാക്കരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. 
 
സംസ്ഥാന നേതാക്കളിലും എതിർപ്പ് 
 
വി.ഡി.സതീശൻ സംഘപരിവാറിന് മുന്നിൽ കീഴടങ്ങുകയാണെന്ന വിമർശനം സംസ്ഥാന നേതാക്കളിലും ഉണ്ട്. ബിജെപിക്ക് അനുകൂലമായ നിലപാട് കേരളത്തിൽ സ്വീകരിക്കുമ്പോൾ അത് ന്യൂനപക്ഷങ്ങൾക്ക് യുഡിഎഫ് സർക്കാരിനോടുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് സംസ്ഥാന നേതാക്കളിൽ പലരും ചൂണ്ടിക്കാട്ടുന്നത്. 
 
എൽഡിഎഫിൽ ചാരി സതീശന്റെ രക്ഷപ്പെടൽ ശ്രമം
 
എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതരാകുകയാണെന്നാണ് സതീശന്റെ ന്യായീകരണം. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളം പിഎം ശ്രീയിൽ അംഗമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും എൽഡിഎഫിനെ പഴിചാരി രക്ഷപ്പെടാനാണ് സതീശൻ ശ്രമിക്കുന്നത്. Also Read: 'അണ്ണൻ ഇവിടെ തന്നെ കാണും, ലോകകപ്പും കളിക്കും'; വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിട
അടുത്ത ലേഖനം
നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 1259; കാണാതായവരുടെ എണ്ണം 5000 കടന്നു, ഡിഎൻഎ ടെസ്റ്റിന് ഇന്ത്യ