1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma Will Continue for India

'അണ്ണൻ ഇവിടെ തന്നെ കാണും, ലോകകപ്പും കളിക്കും'; വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിട

Rohit Sharma, Rohit Sharma Future, Rohit Sharma Retire, Rohit Sharma Retirement, Rohit Sharma India, Rohit Sharma and Virat Kohli
Rohit Sharma

രോഹിത് ശർമയെ കൈവിട്ടുകൊണ്ടുള്ള റിസ്‌ക്കിന് ബിസിസിഐ തയ്യാറല്ല. 2027 ലോകകപ്പിന് രോഹിത് വേണ്ട എന്ന നിലപാട് സെലക്ടർമാരിൽ ചിലർക്കുണ്ടെങ്കിലും ബിസിസിഐ അത് ഗൗനിക്കുന്നില്ല. രോഹിത് ശർമ ഇന്ത്യൻ ടീമിൽ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. 
 
രോഹിത്തിനെ തള്ളാതെ ബിസിസിഐ 
 
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് രോഹിത്തിനെ പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ. രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. രോഹിത് ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്. രോഹിത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകളെയെല്ലാം തള്ളിക്കളയുകയാണെന്നും ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ വ്യക്തമാക്കി. 


' രോഹിത് ഇപ്പോൾ നന്നായി കളിച്ചുകൊണ്ടിരിക്കുന്നു. അതിൽ കൂടുതൽ എന്താണ് വേണ്ടത്? ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അദ്ദേഹം 138 റൺസെടുത്തു. അങ്ങനെയൊരു കളിക്കാരന്റെ ഭാവിയെ സംബന്ധിച്ച് എന്തിനാണ് ചർച്ചകൾ? ഇത്തരം ഊഹാപോഹങ്ങൾക്ക് സ്ഥാനം നൽകാൻ ആഗ്രഹിക്കുന്നില്ല,' സൈക്കിയ പറഞ്ഞു. 
 
അഗാർക്കർ പങ്കെടുത്തില്ല 
 
മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ പങ്കെടുത്തില്ല. ഇന്ത്യൻ നായകൻമാരായ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സെന്റർ ഓഫ് എക്‌സലൻസ് തലവൻ വി.വി.എസ് ലക്ഷ്മൺ എന്നിവർ ചർച്ചകളുടെ ഭാഗമായി. അഗാർക്കറിന്റെ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടന്നിട്ടില്ലെന്നും ബിസിസിഐ വ്യക്തമാക്കി. 
 
മുതിർന്ന താരങ്ങളുടെ ഭാവി 
 
മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവരെ ഉടൻ ഏകദിന ഫോർമാറ്റിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നില്ല. മികച്ച ഫോമിൽ കളിക്കാൻ സാധിക്കുകയാണെങ്കിൽ മൂവരും ഏകദിന ലോകകപ്പിന് ഉണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. 
 
സെലക്ടർമാരിൽ എതിർപ്പ് 
 
രോഹിത് ശർമയുടെ ഭാവിയിൽ സെലക്ടർമാർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. സെലക്ടർമാരിൽ ചിലർക്ക് രോഹിത് 2027 ലോകകപ്പിന് വേണ്ട എന്നാണ് നിലപാട്. രോഹിത്തിന്റെ പ്രായമാണ് ഇവർ വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. Also Read: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 1259; കാണാതായവരുടെ എണ്ണം 5000 കടന്നു, ഡിഎൻഎ ടെസ്റ്റിന് ഇന്ത്യ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അത് കേട്ടപ്പോൾ രോഹിത് പൊട്ടിത്തെറിച്ചു; സ്വയം നിയന്ത്രിച്ച് ചോദിച്ചു, 'എപ്പോൾ വിരമിക്കണം'