1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Interaction with the public needs improvement

പൊതുജനങ്ങളുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്തണം; കേരള പോലീസിന് 'ചിരി പരിശീലനം' നല്‍കുന്നു

Kerala Drug Trafficking News 2026,CM V.D. Satheesan Letter,Operation Toofaan Kerala Police,Interstate Drug Mafia Network
തിരുവനന്തപുരം: ഗൗരവഭാവം ഉപേക്ഷിച്ച് പുഞ്ചിരിക്കുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥരെ വൈകാതെ കാണാനായേക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുഞ്ചിരിയോടെ പെരുമാറാനും പൊതുജനങ്ങളോട് മാന്യമായി ഇടപഴകാനും പരാതികളും മറ്റ് പ്രശ്‌നങ്ങളും ശാന്തമായി കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി പൊലീസ് ട്രെയിനിംഗ് കോളേജ് പ്രത്യേക പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ്-ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഈ പരിശീലനം നല്‍കുക. 
 
പരാതിക്കാരുമായി സംസാരിക്കുമ്പോള്‍ പുഞ്ചിരിക്കാനും കണ്ണുകളില്‍ നോക്കി സംസാരിക്കാനും അതുപോലെ തന്നെ പ്രയാസകരമായ സാഹചര്യങ്ങള്‍ കൂടുതല്‍ സൗമ്യമായി കൈകാര്യം ചെയ്യാനും അവരെ പരിശീലിപ്പിക്കും. പൊലീസ് ഉദ്യോഗസ്ഥരിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
പൊലീസ് സേനയില്‍ കൂടുതല്‍ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. പുഞ്ചിരിയോടെയുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ആദ്യ സെഷന്‍ 20 മിനിറ്റ് നീണ്ടുനില്‍ക്കും. പിന്നീട് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പരിശീലനവും മറ്റ് രീതികളും സംയോജിപ്പിച്ചുള്ള ഒരു ഹൈബ്രിഡ് മാതൃക ഉപയോഗിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ