എഐക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ ഇടതുപക്ഷം, ആഗോളതാപനം പോലുള്ള തട്ടിപ്പെന്ന് ട്രംപ്
എഐയെ കുറിച്ചുള്ള തട്ടിപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഇടത് പക്ഷമാണെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ആഗോളതാപനം പോലെ മറ്റൊരു തട്ടിപ്പാണിത്. എല്ലാവരും ചൂട് കാരണമെന്ന് പറഞ്ഞിട്ട് ഇപ്പൊളെന്തായി എന്ന ചോദ്യവും ട്രംപ് ഉന്നയിച്ചു. ബിസിനസ് ചരിത്രത്തില്‍ ഇന്നുവരെ ഏതെങ്കിലും വ്യവസായം ചെയ്യുന്നവര്‍ അത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ചരിത്രമുണ്ടോ എന്നും ട്രംപ് ചോദിക്കുന്നു.
എഐ വികസനത്തിന് തടയിടില്ലെന്നാണ് ചൈന പോലും വ്യക്തമാക്കിയിട്ടുള്ളതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ അനുമതി ലഭിക്കാത്തതിനാല്‍ ഫിന്‍ലന്‍ഡിലാണ് ഗൂഗിള്‍ ഡാറ്റാ സെന്ററുണ്ടാക്കുന്നത്. ഇതൊന്നും തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞു. എഐയും ഡാറ്റാ സെന്ററുകളും വലിയ സമ്പത്തുന്റാക്കും. എണ്ണയേക്കാളും സ്വര്‍ണ്ണത്തേക്കാളും. എ ഐയുടെ വികസനത്തെ ഒരിക്കലും തടയില്ല ട്രംപ് വ്യക്തമാക്കി.
എഐ ടെക്നോളജിയുടെ വേഗത കുറയ്ക്കണമെന്ന് ടെക് ഭീമന്മാരായ കമ്പനികള്‍ തന്നെ ആവശ്യപ്പെടുന്നതിനിടെയാണ് ട്രംപിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു എ ഐ വികസനത്തിന് മാര്‍ഗരേഖ വേണമെന്ന ആവശ്യവുമായി ആന്ത്രോപിക് മേധാവി രംഗത്ത് വന്നത്. ഓപ്പണ്‍ എ ഐ, ഗ്രോക്ക് അടക്കമുള്ള കമ്പനികളും ആന്ത്രോപിക് മേധാവിയുടെ വാദത്തോട് യോജിച്ച് രംഗത്ത് വന്നിരുന്നു. കമ്പനികളുടെ എ ഐ മോഡലുകള്‍ പരിശോധിക്കാന്‍ പുറത്ത് നിന്നുള്ള നിരീക്ഷകര്‍ക്ക് അനുമതി നല്‍കണമെന്നും എ ഐ നയങ്ങള്‍ സര്‍ക്കാരുകള്‍ രൂപീകരിക്കണമെന്നും ആന്ത്രോപിക് മേധാവി ആവശ്യപ്പെട്ടിരുന്നു.ALSO READ: ചുമ്മാ പരിഭ്രാന്തി പരത്തരുത്, എ ഐ ആശങ്കകളെ തള്ളി ട്രംപ്, വേഗം കുറച്ചാൽ ചൈനയ്ക്ക് മുൻതൂക്കം ലഭിക്കും