1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. RSS committee proposes censer board for OTT platforms

ഒടിടി പ്ലാറ്റ്ഫോമുകളിൽ സാംസ്കാരികമായ അധഃപതനം, ഉള്ളടക്കം നിരീക്ഷിക്കാൻ ആർഎസ്എസ്

Mohan Bhagwat
ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കാനൊരുങ്ങി ആര്‍എസ്എസ്. തിയേറ്ററുകളില്‍ സിനിമകള്‍ക്ക് സെസര്‍ബോര്‍ഡ് ഉള്ളത് പോലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിയന്ത്രണ സംവിധാനങ്ങളോ സെന്‍സര്‍ഷിപ്പോ വേണമെന്നാണ് ആര്‍എസ്എസ് രൂപീകരിച്ച സമിതിയുടെ ആവശ്യം. സാംസ്‌കാരികമായ അധഃപതനം തടയുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് ആര്‍എസ്എസ് വിശദീകരിക്കുന്നത്.
 
 മുന്‍ വൈസ് ചാന്‍സലര്‍മാര്‍, സാംസ്‌കാരിക വിദ്യഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍, ആര്‍എസ്എസ് പ്രചാരകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ആര്‍എസ്എസിന്റെ അനൗദ്യോഗിക സമിതി. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരികള്‍ക്കും സമര്‍പ്പിക്കും.നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
 
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ചില ഉള്ളടക്കങ്ങള്‍ സമൂഹത്തില്‍ ധാര്‍മിക അധഃപതനത്തിന് കാരണമാകുന്നതായി 2024 ഒക്ടോബറിലെ വിജയദശമി പ്രസംഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിച്ചിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
AICC പുനഃസംഘടന :2029ലെ തിരെഞ്ഞെടുപ്പ് ലക്ഷ്യം, സെക്രട്ടറിമാരെ കണ്ട് രാഹുലും പ്രിയങ്കയും കെസി വേണുഗോപാലും