1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AI technology to be utilized in KSRTC

കെഎസ്ആര്‍ടിസിയില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും: മന്ത്രി സി പി ജോണ്‍

Priyadarshini Scheme, KSRTC Free Travel,Kerala News
എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പ്  തിരുവിതാംകൂര്‍ ആരംഭിച്ച കെഎസ്ആര്‍ടിസി നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ശക്തമായ പിന്തുണയോടെ ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരെയും തൊഴിലാളി സംഘടനകളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോകുന്നത്. യൂണിയന്‍ പ്രതിനിധികള്‍ക്ക് എപ്പോഴും മന്ത്രിയെ നേരില്‍ കാണാനും അഭിപ്രായങ്ങള്‍ അറിയിക്കാനും അവസരമുണ്ട്. തൊഴിലാളികള്‍ക്കും നേരിട്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
 
സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരുകയാണെന്നും വ്യക്തമാക്കി.സ്ത്രീകള്‍ക്കായുള്ള പ്രിയദര്‍ശിനി പദ്ധതി കൂടുതല്‍ ജനകീയമാകുകയാണെന്നും 
 
പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന   149 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച്  പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ അറിയാനും സാധിക്കും. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളില്‍ പ്രദര്‍ശിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാം, ചക്രവര്‍ത്തി ബിരുദം കാണിക്കുമോ: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍