അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ഫൈനല്‍: ഫ്രാന്‍സിന് വേണ്ടി കരീം ബെന്‍സേമ കളിക്കില്ല
- അവന് പേഴ്സണാലിറ്റി ഇല്ല, അന്ന് മറഡോണ മെസ്സിയെ പറ്റി പറഞ്ഞ വാക്കുകൾ: മറഡോണ തെറ്റാണെന്ന് മെസ്സി തെളിയിച്ച ലോകകപ്പ്
- മെസ്സിയുടെ ജേഴ്സിയ്ക്ക് ലോകമെങ്ങും ആവശ്യക്കാർ, സ്റ്റോക്കില്ല, കൈമലർത്തി അഡിഡാസ്
- ലോകകപ്പ് ഫൈനലിന് മുൻപെ ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയായി പനി പടരുന്നു,റാബിയോട്ടിന് പിന്നാലെ കോമാനും നിരീക്ഷണത്തിൽ
- ആദ്യ ഇലവനില്‍ മെസിക്ക് പകരം ഡിബാല; സ്കലോണി പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
എത്ര വേദനയുണ്ടെങ്കിലും ടീമിന് വേണ്ടി കളിക്കാന്‍ ഇറങ്ങും; രണ്ടും കല്‍പ്പിച്ച് മെസി
പരുക്കിനെ വകവയ്ക്കാതെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ലോകകപ്പ് ഫൈനലില്‍ കളിക്കും. ഇടത് തുടയുടെ പേശികളില്‍ കടുത്ത വേദനയുള്ളതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി മെസി ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിട്ടില്ല. ഇന്ന് താരം പരിശീലനത്തിനു ഇറങ്ങിയേക്കും.
എത്ര വേദനയുണ്ടെങ്കിലും മുഴുവന്‍ സമയവും ടീമിന് വേണ്ടി കളിക്കുമെന്നാണ് മെസി അറിയിച്ചിരിക്കുന്നത്. ടീം വൈദ്യസംഘം താരത്തിനൊപ്പം ഉണ്ട്. ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരം കളിക്കുന്നതിനിടെയാണ് മെസിക്ക് തുടയില്‍ പരുക്കേറ്റത്. പിന്നീട് വേദന സഹിച്ചുകൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.
ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം.