1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi's jersey available adidas trying to increase production

മെസ്സിയുടെ ജേഴ്സിയ്ക്ക് ലോകമെങ്ങും ആവശ്യക്കാർ, സ്റ്റോക്കില്ല, കൈമലർത്തി അഡിഡാസ്

messi
ലോകകിരീടം മെസ്സി തൻ്റെ കൈകളിൽ ഏറ്റുവാങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള മെസ്സി ആരാധകർ. 2014ൽ കൈവിട്ട് ലോകകിരീടം ഇക്കുറി നേടുമെൻ തന്നെയാണ് ടീം ഉറച്ച് വിശ്വസിക്കുന്നത്. അതിനാൽ തന്നെ അഡിഡാസിൻ്റെ പക്കലുള്ള മെസ്സിയുടെ അർജൻ്റൈൻ ജേഴ്സിക്ക് ലോകമെങ്ങും ആവശ്യക്കാർ ഏറെയാണ്.
 
അർജൻ്റൈൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ മാത്രമല്ല ലോകത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള അഡിഡാസ് ഷോപ്പുകളിലെല്ലാം മെസ്സിയുടെ അർജൻ്റൈൻ ജേഴ്സി വിറ്റുതീർന്നിരിക്കുകയാണ്. ഒരു സൈസിലുള്ള ജേഴ്സികളും ബാക്കിയില്ലെന്നാണ് അഡിഡാസും അറിയിക്കുന്നത്.
 
അർജൻ്റീന മാത്രമാണ് അഡിഡാസ് ജേഴ്സി അണിയുന്നത്. ഒരു ദിവസം കൊണ്ട് ഡിമാൻ്റിനനുസരിച്ച് ഉത്പാദനം കൂട്ടാനാകില്ലെന്നാണ് അഡിഡാസ് അറിയിക്കുന്നത്. എങ്കിലും ഫൈനലിന് മുൻപ് ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും അർജൻ്റൈൻ കിറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് അഡിഡാസ്. ഹോളണ്ടിനെതിരായ ക്വാർട്ടർ മത്സരത്തിന് പിന്നാലെ എന്താണ് നോക്കുന്നത് വിഡ്ഡി എന്നെഴുതിയ ബാക്ക്പാക്കുകളും ഷർട്ടുകളും എല്ലാം വൻ തോതിൽ വിറ്റുപോയിരുന്നു.
അടുത്ത ലേഖനം
ലോകകപ്പ് ഫൈനലിന് മുൻപെ ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയായി പനി പടരുന്നു,റാബിയോട്ടിന് പിന്നാലെ കോമാനും നിരീക്ഷണത്തിൽ