'എല്ലാം കൈവിട്ടു പോകുമോ?'; ദുരന്തം മണത്ത് ഇന്ത്യ, അട്ടിമറിയിലേക്ക് ബാറ്റ് വീശി ബംഗ്ലാദേശ്

ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ അതിവേഗം വീഴ്ത്താന്‍ പറ്റുമെന്ന് കണക്കുകൂട്ടിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 258/2 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തത്

രേണുക വേണു| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (10:20 IST)

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ അട്ടിമറിയിലേക്ക് ബാറ്റ് വീശി ബംഗ്ലാദേശ്. 513 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ബംഗ്ലാദേശ് ഇപ്പോള്‍ വിക്കറ്റൊന്നും പോകാതെ 88 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 38 റണ്‍സുമായി സക്കീര്‍ ഹസനുമാണ് ക്രീസില്‍. ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. രണ്ട് ദിവസം ശേഷിക്കെ 423 റണ്‍സാണ് ബംഗ്ലാദേശിനു ഇനി ജയിക്കാന്‍ വേണ്ടത്. പത്ത് വിക്കറ്റ് കൈവശമുണ്ട്.

ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ അതിവേഗം വീഴ്ത്താന്‍ പറ്റുമെന്ന് കണക്കുകൂട്ടിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 258/2 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ബംഗ്ലാദേശ് വളരെ കരുതലോടെയാണ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നത്. നാലാം ദിനമായ ഇന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ചുനിന്നാല്‍ ഒരുപക്ഷേ ചരിത്ര വിജയം വരെ സ്വന്തമാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചേക്കും.

സ്‌കോര്‍ ബോര്‍ഡ്

ഒന്നാം ഇന്നിങ്‌സ്

ഇന്ത്യ 404

ബംഗ്ലാദേശ് 150

രണ്ടാം ഇന്നിങ്‌സ്

ഇന്ത്യ
258/2 ഡിക്ലയര്‍

ബംഗ്ലാദേശ്
88/0 (ബാറ്റിങ് തുടരുന്നു)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :