1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Janam TV against Football

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

മനുഷ്യരെ ഒരുമിപ്പിക്കുന്ന ഫുട്‌ബോളിനെതിരെ ഇത്രയും വലിയ വർഗീയപ്രചരണം നടത്തുന്ന ജനം ടിവിക്കെതിരെ പ്രതിഷേധം ശക്തമാണ്

BJP, Janam TV, Janam TV against Football, FIFA World Cup and Janam Tv
Janam TV

ലോകകപ്പ് ആവേശത്തിനിടെ ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ബിജെപി വാർത്താ ചാനൽ ജനം ടിവി. ഫുട്‌ബോളിൽ ഇസ്ലാമികവത്കരണം നടക്കുന്നു എന്നാണ് ചാനലിലെ ചർച്ചയിൽ പറയുന്നത്. ബിജെപി അനുകൂല മാധ്യമപ്രവർത്തകൻ രഞ്ജിത്ത് അമ്പാടി നടത്തുന്ന വർഗീയ പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 
 
ഫുട്‌ബോളിലൂടെ ഇസ്ലാമിക കടത്തിവിടാൻ ശ്രമം നടക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ പോലുള്ള ലീഗുകളിലേക്ക് ഇസ്ലാമിക താരങ്ങൾ...കരീം ബെൻസേമ, പോൾ പോഗ്ബ പോലെയുള്ള വളരെ പേരുകേട്ട ഇസ്ലാമിക താരങ്ങൾ മത്സരിക്കാൻ എത്തിയതിനു പിന്നാലെയാണ് ഇംഗ്ലണ്ട്, സ്‌പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ ഇസ്ലാമികവത്കരണം ക്രമേണ ക്രമേണ വന്നത്. ഇവർ ഒരു തരത്തിൽ പറഞ്ഞാൽ ഇസ്ലാമിന്റെ പ്രൊമോട്ടർമാരാണ്,' രഞ്ജിത്ത് അമ്പാടി പറയുന്നു. 
 
മനുഷ്യരെ ഒരുമിപ്പിക്കുന്ന ഫുട്‌ബോളിനെതിരെ ഇത്രയും വലിയ വർഗീയപ്രചരണം നടത്തുന്ന ജനം ടിവിക്കെതിരെ പ്രതിഷേധം ശക്തമാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഇവരെ വിമർശിച്ചിരിക്കുന്നത്. 
അടുത്ത ലേഖനം
തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ