ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി
ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം
Bindhu Krishna
മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം. പേഴ്‌സണൽ സ്റ്റാഫിൽ ബിജെപി അനുഭാവിയെ മന്ത്രി തിരുകികയറ്റിയെന്നാണ് ആരോപണം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ കെപിസിസിക്കു പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കൊല്ലത്തെ ബിജെപി നേതാക്കളുമായി ബിന്ദു കൃഷ്ണയ്ക്കു ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും വിവാദമായിരുന്നു. സണ്ണി ജോസഫ് ബന്ധു നിയമനം നടത്തിയെന്നാണ് ആരോപണം. സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെയാണ് വൈദ്യുതി മന്ത്രി തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.