അനുബന്ധ വാര്‍ത്തകള്‍
- ബിജെപിയുമായി ഉടക്കിയോ?, പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി അണ്ണാമലൈ
- ബിജെപി വാക്ക് പാലിച്ചില്ല,തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ, ഡിഎംകെയിൽ തിരികെ ചേരുമെന്ന് ശരത് കുമാർ
- ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 80%; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്
- എല്‍പിജി സിലിണ്ടറുകള്‍ ഹോം ഡെലിവറിക്ക് 25 രൂപ നല്‍കണം: ഇക്കാര്യങ്ങള്‍ അറിയണം
- ഒരു ദിവസം 3,400 മരണങ്ങള്: ഇന്ത്യയിലെ കൊടും ചൂട് നമ്മള് വിചാരിക്കുന്നതിലും മാരകമാണ്
വഴങ്ങാതെ അണ്ണാമലൈ,രാജി വേണ്ട നേരിട്ടിറങ്ങി അമിത് ഷാ, പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ്
അമിത് ഷായുടെ വസതിയില്‍ അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവില്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാതെയാണ് അണ്ണാമലൈ മടങ്ങിയത്.
തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷനായ കെ അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നത് തടയാന്‍ അവസാന വട്ട ശ്രമങ്ങളുമായി ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്നം പരിഹരിക്കാനായി അമിത് ഷാ തന്നെ നേരിട്ടാണ് അണ്ണാമലൈയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. രാജിവെയ്ക്കരുതെന്നും പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും അമിത് ഷാ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
അമിത് ഷായുടെ വസതിയില്‍ അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവില്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാതെയാണ് അണ്ണാമലൈ മടങ്ങിയത്. അണ്ണാമലൈയോട് ഡല്‍ഹിയില്‍ തുടരണമെന്ന നിര്‍ദേശമാണ് ബിജെപി കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിലോ കേന്ദ്രത്തിലോ നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ നല്കി അണ്ണാമലൈയെ പിടിച്ച് നിര്‍ത്താനാകും ബിജെപിയുടെ ശ്രമം. അണ്ണാമലൈ പുറത്തുപോകരുതെന്നതാണ് ആര്‍എസ്എസിന്റെയും താല്പര്യം പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയാണെങ്കില്‍ അത് സംഘപരിവാര്‍ ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനയാകണമെന്നതാണ് ആര്‍എസ്എസ് താല്പര്യം.