1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel Messi Will Not Retire

ലയണൽ മെസി ഉടൻ വിരമിക്കില്ല; അടുത്ത കോപ്പ ലക്ഷ്യം

39 കാരനായ മെസി ഇനിയൊരു ലോകകപ്പ് കളിക്കാൻ ഉണ്ടാകില്ല

Messi, Lionel Messi, Lionel Messi World Cup Performance, ലയണൽ മെസി, അർജന്റീന, മെസി പടിയിറങ്ങി, മെസിയും ലോകകപ്പും
അർജന്റീന നായകൻ ലയണൽ മെസി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് ഉടൻ വിരമിക്കില്ല. ലോകകപ്പിന് ശേഷം മെസി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അടുത്ത കോപ്പ അമേരിക്ക വരെ ടീമിൽ തുടരാൻ താരം തീരുമാനിച്ചു. 
 
2028 ലെ കോപ്പ അമേരിക്കയും ഒളിംപിക്‌സുമാണ് മെസിയുടെ ലക്ഷ്യം. ടീമിനൊപ്പം തുടരണമെന്ന് മെസിയോട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലക സ്ഥാനത്ത് ലയണൽ സ്‌കലോണിയും തുടരും. 
 
39 കാരനായ മെസി ഇനിയൊരു ലോകകപ്പ് കളിക്കാൻ ഉണ്ടാകില്ല. അതിനാൽ മെസിക്ക് ഏതെങ്കിലും ഒരു കിരീടം കൂടി നേടിക്കൊടുത്ത ശേഷം വിപുലമായ യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനം. നായകസ്ഥാനത്ത് നിന്ന് താരം മാറിനിന്നേക്കും. 
 
അർജന്റീനയ്ക്കായി 125 ഗോളുകളും 68 അസിസ്റ്റും മെസിയുടെ പേരിലുണ്ട്. ആറ് ലോകകപ്പുകളിൽ 34 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ താരം നേടി. മൂന്ന് ലോകകപ്പുകളിൽ മെസി അർജന്റീനയെ ഫൈനലിൽ എത്തിച്ചു. അതിൽ ഒരെണ്ണത്തിൽ കിരീടം നേടി. ലോകകപ്പിനൊപ്പം രണ്ട് കോപ്പ അമേരിക്ക, ഒരു ഫൈനലിസിമ എന്നിവയും മെസി അർജന്റീനയ്ക്കായി സ്വന്തമാക്കിയിട്ടുണ്ട്. 36 വർഷത്തിനു ശേഷം അർജന്റീനയ്ക്ക് ലോകകിരീടം നേടിക്കൊടുത്ത നായകൻ കൂടിയാണ് മെസി. Read Here: ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി എയറിൽ; എടുത്തിട്ടലക്കി ജെൻസീ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍