അനുബന്ധ വാര്ത്തകള്
- Argentina vs Cape Verde: റൗണ്ട് 32 വിൽ അർജന്റീനയ്ക്കു എതിരാളികൾ സ്പെയിനെ വിറപ്പിച്ച കേപ് വെർദെ
- വരുമോ അർജന്റീന - പോർച്ചുഗൽ മത്സരം? സൂപ്പർ 32 ൽ ബ്രസീലിന്റെ എതിരാളികൾ ആര്?
- എല്ലാവർക്കും നല്ലത് ട്രാൻസ്ഫർ ആണെന്ന് കരുതുന്നു, അത്ലറ്റികോ വിടുമെന്ന സൂചന നൽകി ജൂലിയൻ അൽവാരസ്
- ലോകകപ്പിലെ കൂടുതൽ ഗോളുകൾ മാത്രമല്ല, കൂടുതൽ പെനാൽട്ടികൾ പാഴാക്കിയതും മെസ്സി, വേറെയും റെക്കോർഡുകൾ, ഇക്കാര്യങ്ങൾ അറിയാമോ?
- Argentina vs Austria: 'വീണ്ടും മെസി മാജിക്'; നായകന്റെ ഇരട്ടഗോളിൽ അർജന്റീനയ്ക്കു ജയം
'നമ്മൾ അതീവ ശ്രദ്ധയോടെ കളിക്കണം'; അർജന്റീന ടീമിനു സ്‌കലോണിയുടെ ഉപദേശം
ജൂലൈ നാല് പുലർച്ചെ 3.30 നാണ് അർജന്റീന - കേപ് വെർദെ മത്സരം
റൗണ്ട് 32 വിൽ കേപ് വെർദെയെ നേരിടാൻ ഒരുങ്ങുന്ന അർജന്റീന ടീമിനു ഉപദേശവുമായി പരിശീലകൻ ലയണൽ സ്‌കലോണി. കേപ് വെർദെ തീർച്ചയായും മികച്ച ടീമാണെന്നും ശ്രദ്ദിച്ചു കളിക്കണമെന്നും സ്‌കലോണി പറഞ്ഞു.
' അവർ മികച്ച ടീം തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് എതിർ ടീമുകൾക്കും അവർ ബുദ്ധിമുട്ടുണ്ടാക്കി. അവർ വളരെ കരുത്തുറ്റ ടീമായാണ് കാണപ്പെടുന്നത്. സ്‌പെയിൻ, ഉറുഗ്വായ്, സൗദി എന്നീ ടീമുകൾക്കെല്ലാം കേപ് വെർദെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ലോകകപ്പ് കൂടിയാണിത്, തീർച്ചയായും അതീവ ജാഗ്രത വേണം. വളരെ വേഗതയിൽ കളിക്കുന്ന ടീമാണ് അവരും,' അർജന്റൈൻ പരിശീലകൻ പറഞ്ഞു.
ജൂലൈ നാല് പുലർച്ചെ 3.30 നാണ് അർജന്റീന - കേപ് വെർദെ മത്സരം. മയാമിയാണ് ആതിഥേയത്വം വഹിക്കുക. മയാമിയിൽ വൈകിട്ട് 6.30 നാണ് സമയം. ഈ സമയത്തെ ചൂട് അർജന്റീന താരങ്ങൾക്കു വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനു ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും കളിച്ചിട്ടുണ്ടെന്നും താപനിലയുടെ പ്രശ്‌നം ടീമിനെ ബാധിക്കില്ലെന്നും സ്‌കലോണി പറഞ്ഞു.