അനുബന്ധ വാര്ത്തകള്
- USA vs Bosnia: ബോസ്‌നിയ വീണു; പ്രീ ക്വാർട്ടറിൽ യുഎസ്എ
- Belgium vs Senegal : എന്താപ്പൊ ഇവിടെയുണ്ടായെ... 3 മിനിറ്റിൽ കളിതിരിച്ച് ബെൽജിയം, എക്സ്ട്രാ ടൈമിൽ പെനാൽറ്റി, സെനഗലിനെ കീഴടക്കി പ്രീ ക്വാർട്ടറിൽ
- England vs DR Congo : തോൽവിയിൽ നിന്ന് ഇംഗ്ലണ്ടിനെ കൈപിടിച്ചുകയറ്റി ഹാരി കെയ്ൻ, ഡി ആർ കോംഗോയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ
- പെനാൽറ്റി എടുക്കാൻ 4 താരങ്ങൾ തയ്യാറായില്ല, നാണക്കേട് തന്നെ, ജർമനി പണ്ട് ചാമ്പ്യന്മാരുടെ ടീമായിരുന്നു ഇപ്പോൾ!
- FIFA World Cup 2026: ബ്രസീലിനു നോർവെ പരീക്ഷ, ഫ്രാൻസിനു പരാഗ്വെ ഈസിയാകുമോ?
FIFA World Cup 2026: ഉറങ്ങാതെ കാണണം ഈ രണ്ട് മത്സരങ്ങൾ; റൊണാൾഡോയ്ക്കു അഗ്നിപരീക്ഷ
ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30 (ജൂലൈ മൂന്ന്) നാണ് സ്‌പെയിൻ - ഓസ്ട്രിയ മത്സരം
FIFA World Cup 2026: ഇന്ന് അർധരാത്രിയും നാളെ പുലർച്ചെയുമായി ഫിഫ ലോകകപ്പിൽ വമ്പൻ പോരാട്ടങ്ങൾ. മുൻ ചാംപ്യൻമാരായ സ്‌പെയിൻ ഓസ്ട്രിയയെയും മുൻ യൂറോ ചാംപ്യൻമാരായ പോർച്ചുഗൽ ക്രൊയേഷ്യയെയും നേരിടും.
ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30 (ജൂലൈ മൂന്ന്) നാണ് സ്‌പെയിൻ - ഓസ്ട്രിയ മത്സരം. പുലർച്ചെ 4.30 നാണ് പോർച്ചുഗൽ - ക്രൊയേഷ്യ മത്സരം. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഇന്നു നിർണായകമാണ്. ഈ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന താരം തിരിച്ചുവരുമോ എന്ന് ആരാധകർ കാത്തിരിക്കുന്നു.
ഇതിനകം ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, നോർവേ, മൊറോക്കോ, പരാഗ്വേ, കാനഡ, അമേരിക്ക, ബെൽജിയം തുടങ്ങിയ ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അർജന്റീന - കേപ് വെർദെ മത്സരം ജൂലൈ നാലിനു നടക്കും.