1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. France vs Spain Is This Foul

France vs Spain: 'ഇതെന്താ ഫൗൾ അല്ലേ?'

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഒലിസെ സ്‌പെയിൻ താരം റോഡ്രിയെ ഫൗൾ ചെയ്യുന്നത്

Foul, France vs Spain, France vs Spain Is This Foul, ഫൗൾ, സ്‌പെയിൻ, ഒലിസെ
France vs Spain: സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി ഫ്രാൻസ് താരം മൈക്കിൾ ഒലിസെയുടെ ഫൗൾ. സ്‌പെയിനെതിരായ സെമി ഫൈനൽ മത്സരത്തിൽ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തിട്ടും ഒലിസെയ്ക്ക് യെല്ലോ കാർഡ് പോലും വിധിക്കാതിരുന്ന റഫറിയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 
 
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഒലിസെ സ്‌പെയിൻ താരം റോഡ്രിയെ ഫൗൾ ചെയ്യുന്നത്. റോഡ്രിയുടെ പന്തുമായുള്ള മുന്നേറ്റത്തിനിടെ പിന്നിൽ നിന്ന് ടാക്കിൾ ചെയ്യുകയായിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ഇത് അപകടകരമായ ടാക്കിൾ ആണെന്ന് വ്യക്തമാണ്. 
 
റോഡ്രിയുടെ കാലിൽ നിന്ന് പന്ത് നഷ്ടമായ ശേഷമാണ് ടാക്കിൾ നടക്കുന്നത്. മാത്രമല്ല ബൂട്ട് കൊണ്ട് റോഡ്രിയുടെ കാലിൽ ഒലിസെ ചവിട്ടുന്നതും വ്യക്തമാണ്. റഫറി ഫൗൾ മാത്രമാണ് ഈ സംഭവത്തിൽ അനുവദിച്ചത്. യെല്ലോ കാർഡ് പോലും നൽകാൻ തയ്യാറായില്ല. സ്‌പെയിൻ താരങ്ങൾ കളിക്കളത്തിൽ ഒലിസെയ്ക്ക് റെഡ് കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും റഫറി ചെവികൊണ്ടില്ല. 
 
ബോൾ പാസ് ചെയ്തതിനു ശേഷം വൈകിയുള്ള ചലഞ്ച് ആയിരുന്നു ഒലിസെയുടേത്. ചവിട്ടേറ്റ ശേഷം റോഡ്രി വീഴുകയും ചെയ്തു. യെല്ലോ കാർഡെങ്കിലും ഒലിസെയ്ക്ക് വിധിക്കുമെന്നാണ് റോഡ്രി കരുതിയത്. എന്നാൽ പ്ലേ ഓൺ നിർദേശം നൽകി റഫറി ഫ്രാൻസിന് അനുകൂലമായി നിലപാടെടുത്തു.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; ഗംഭീറിന്റെ വിശ്വസ്തൻ ഇന്ത്യൻ ക്യാമ്പ് വിടുന്നു!,ബിസിസിഐയെ പ്രതിസന്ധിയിലാക്കി ആഭ്യന്തര തർക്കം!