ഈ സ്പെയിൻ അർജൻ്റീനയെ ഈസിയായി വീഴ്ത്തും, മെസ്സി ആരാധകരുടെ ഹൃദയം നുറുങ്ങുന്ന പ്രവചനവുമായി റൊണാൾഡോ നസാരിയോ
തുടര്‍ച്ചയായ 37 മത്സരങ്ങളില്‍ പരാജമയറിയാതെയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം.
ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് സ്‌പെയിന്‍ അനായാസമായി ലോകകിരീടം സ്വന്തമാക്കുമെന്ന് ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാള്‍ഡോ നസാരിയോ. ഫൈനലില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പടയെ മറികടക്കാനുള്ള ശേഷിയൊന്നും ലയണല്‍ മെസ്സിക്കും സംഘത്തിനുമില്ലെന്നും സ്‌പെയിന്‍ ലീഡ് നേടിയാല്‍ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ അര്‍ജന്റീനയ്ക്ക് സാധിക്കില്ലെന്നും ഇഎസ്പിഎന്‍ ബ്രസീലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം പറഞ്ഞു.
തുടര്‍ച്ചയായ 37 മത്സരങ്ങളില്‍ പരാജമയറിയാതെയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. ലോകകപ്പില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രമാണ് സ്പാനിഷ് പ്രതിരോധം വഴങ്ങിയത്. ഈ മത്സരത്തില്‍ സ്‌പെയിന്‍ വിജയിക്കും. അനായാസകരമായി തന്നെ. ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ സ്‌പെയിനും ഫ്രാന്‍സുമായിരുന്നു എന്റെ ഫേവറേറ്റുകള്‍. കളി പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാനും പന്തടക്കിവെച്ച് കളി മെനയാനുമുള്ള സ്‌പെയിനിന്റെ ശേഷിയാണ് അവരെ അപകടകാരികളാക്കുന്നത്. മത്സരത്തില്‍ സ്‌പെയിന്‍ ഒന്നോ രണ്ടോ ഗോളുകള്‍ക്ക് മുന്നിലെത്തിയാല്‍ പിന്നീട് കളിയില്‍ തിരിച്ചെത്താനുള്ള ശേഷി അര്‍ജന്റീനയ്ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം സ്‌പെയ്ന്‍ പന്ത് അര്‍ജന്റീനയ്ക്ക് നല്‍കില്ല. റൊണാള്‍ഡോ വ്യക്തമാക്കി.