കപ്പ് ഇല്ലായിരിക്കാം, എന്നാൽ മെസ്സി ഹാട്രിക് നേടിയില്ലെങ്കിൽ സീസണിലെ ടോപ് സ്കോറർക്കുള്ള എല്ലാ സമ്മാനവും എംബാപ്പെ തൂക്കും, ചരിത്രനേട്ടം
ഇംഗ്ലണ്ടിനെതിരെ 2 ഗോളുകള്‍ നേടിയതോടെ ഫിഫ ലോകകപ്പ് 2026ലെ ഗോള്‍നേട്ടം പത്തായി മാറി.
2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലില്‍ ഫ്രാന്‍സ് പുറത്തായെങ്കിലും, ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി കിലിയന്‍ എംബാപ്പെ. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ 8 ഗോളുകളുമായി ടൂര്‍ണമെന്റിലെ ഗോളുകളുടെ എണ്ണത്തില്‍ ലയണല്‍ മെസ്സിയ്‌ക്കൊപ്പമായിരുന്നു എംബാപ്പെ. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 2 ഗോളുകള്‍ നേടിയതോടെ ഫിഫ ലോകകപ്പ് 2026ലെ ഗോള്‍നേട്ടം പത്തായി മാറി. ഇതോടെ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് നേടണമെങ്കില്‍ ലയണല്‍ മെസ്സിക്ക് ഫൈനല്‍ മത്സരത്തില്‍ ഹാട്രിക് നേടണമെന്ന അവസ്ഥയായി.
| If Kylian Mbappé wins the 2026 FIFA World Cup Golden Boot, he will become the ???????????????????? ???????????????? player to win the:
— CentreGoals. (@centregoals) July 18, 2026
→LaLiga Golden Boot
→UEFA Champions League Golden Boot
→FIFA World Cup Golden Boot
All in the same season. ???????? pic.twitter.com/BKWy5A1AAu
ലോകകപ്പ് കിരീടം നേടാനുള്ള അവസരവും സീസണിലെ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് അവസരവുമെല്ലാം എംബാപ്പെയ്ക്ക് ഈ സീസണില്‍ നഷ്ടമായിരുന്നു. എന്നാല്‍ 3 ടൂര്‍ണമെന്റിലും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് കിലിയന്‍ എംബാപ്പെ. ലാലിഗയില്‍ റയല്‍ മാഡ്രിഡിനായി 25 ഗോളുകളും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളും എംബാപ്പെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ലാലിഗ പിച്ചിച്ചി, യുവേഫ ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറര്‍, ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് എന്നിവ ഒരേസമയം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്.