നാളെ എന്തും സംഭവിക്കട്ടെ, ഈ സംഘം ഒരു ചരിത്രം എഴുതിചേർത്തു കഴിഞ്ഞു, ആർക്കും അത് മായ്ച്ച് കളയാനാകില്ല: വൈകാരിക കുറിപ്പുമായി മെസ്സി
ലോകകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം അര്‍ജന്റീനയെ തോലിലേറ്റിയത് മെസ്സിയുടെ പ്രകടനമായിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സ്‌പെയിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനന്‍ ആരാധകരെ ഒരേസമയം ആവേശത്തിലും ഇമോഷണലുമാക്കി വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ലയണല്‍ മെസ്സി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച തുറന്ന കത്തില്‍ വെള്ളയും നീലയും ജേഴിയിലുള്ള തന്റെ ഐതിഹാസിക യാത്രയുടെ അവസാനത്തിന്റെ സൂചനയും മെസ്സി നല്‍കുന്നുണ്ട്.
ലോകകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം അര്‍ജന്റീനയെ തോലിലേറ്റിയത് മെസ്സിയുടെ പ്രകടനമായിരുന്നു. സെമിഫൈനലില്‍ 85 മിനിറ്റോളം പിന്നില്‍ നിന്ന ശേഷമാണ് 2-1ന്റെ വിജയം അര്‍ജന്റീന പിടിച്ചെടുത്തത്.മെസ്സിയുടെ കത്തിലെ വരികള്‍ ഇങ്ങനെ.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ കിരീടങ്ങള്‍ നേടിയത് മാത്രമല്ല, അതിലേക്ക് നമ്മള്‍ സഞ്ചരിച്ച വഴികളാണ്. ഓരോ ദിവസവും ഈ സംഘത്തിനൊപ്പം പങ്കിടുക. ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കുക, ഒന്നിച്ച് ഓരോ ചുവടും ആസ്വദിക്കുക എന്നതൊക്കെയാണ് അത്. എന്റെ ഓരോ സഹതാരങ്ങള്‍ക്കും ടെക്‌നിക്കല്‍ സ്റ്റാഫിനും ഈ ദേശീയ ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ ദിവസവും അധ്വാനിക്കുന്ന മറ്റെല്ലാവര്‍ക്കും നന്ദി.
നാളെ എന്തും സംഭവിക്കട്ടെ, ഈ സംഘം ഇതിനകം തന്നെ ചരിത്രം എഴുതിച്ചെര്‍ത്തു കഴിഞ്ഞു. അത് നമ്മള്‍ ഒരിക്കലും മറക്കില്ല, ആര്‍ക്കും അത് മായ്ച്ചുകളയാനുമാകില്ല. മുന്നോട്ട് പോകാം അര്‍ജന്റീന.
നിലവില്‍ 39കാരനായ മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമാകും ഇതെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ മെസ്സി തുടര്‍ന്നും തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. കരിയറിന്റെ അവസാന സമയത്ത് തന്റെ ഭാവിയെ പറ്റി സംസാരിക്കുന്നതിനേക്കാള്‍ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുകയും ഈ നിമിഷം ആസ്വദിക്കുകയും ചെയ്യാനാണ് മെസ്സി താല്പര്യപ്പെടുന്നത്.