ക്രിസ്റ്റിയാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും
റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനു 'ഇപ്പോൾ പറയാൻ പറ്റില്ല' എന്നാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ മറുപടി
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കില്ല. ഉസബക്കിസ്ഥാനെതിരെയാണ് പോർച്ചുഗലിന്റെ ഇന്നത്തെ മത്സരം. കഴിഞ്ഞ കളിയിൽ റൊണാൾഡോ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.
റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനു 'ഇപ്പോൾ പറയാൻ പറ്റില്ല' എന്നാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ മറുപടി. സ്റ്റാർട്ടിങ് ഇലവനെ കുറിച്ച് കളിക്കാരെ പോലും അറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് മാധ്യമങ്ങളോടു പറയാൻ കഴിയില്ലെന്നും പറഞ്ഞ് മാർട്ടിനെസ് ഒഴിവായി.
വിചാരിച്ച തുടക്കമല്ല പോർച്ചുഗലിനു ലോകകപ്പിൽ ലഭിച്ചതെന്നും മാർട്ടിനെസ് പറയുന്നു. ' ഞങ്ങൾ ലക്ഷ്യത്തിലേക്ക് നോക്കുകയാണ്. കരുത്തരായ ടീമാണ് പോർച്ചുഗൽ. മുൻപത്തെക്കാൾ ഒരുമ ടീമിനുള്ളിൽ ഉണ്ട്. ഇപ്പോൾ നടക്കുന്ന പല വിമർശനങ്ങളും അടിസ്ഥാനമില്ലാത്തതാണ്. വിചാരിച്ച തുടക്കമല്ല ലഭിച്ചത്. തലയുയർത്തി അടുത്ത കളിയിലേക്ക് കടക്കുന്നു,' മാർട്ടിനെസ് പറഞ്ഞു.