ഇതിഹാസങ്ങൾ പലരും കാണും, പക്ഷേ ലോകകപ്പിൽ എംബാപ്പെ വേറെ ലെവൽ, ഇറാഖിനെ 3 ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്, എംബാപ്പെ വക രണ്ടെണ്ണം
ഒസ്മാന്‍ ഡെംബലെയിലൂടെ ഫ്രാന്‍സ് തങ്ങളുടെ മൂന്നാമത്തെ ഗോളും കണ്ടെത്തി.
ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറ്റം നടത്തി ഫ്രാന്‍സ്. കഴിഞ്ഞ മത്സരത്തില്‍ 2 ഗോളുകളോടെ തകര്‍പ്പന്‍ പ്രകടനം നടത്തിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ പ്രകടനം തന്നെയാണ് ഇറാഖിനെതിരെയും നിര്‍ണായകമായി. ഇറാഖ് ഗോള്‍പോസ്റ്റിലേക്ക് 2 ഗോളുകള്‍ ഉതിര്‍ത്ത എംബാപ്പെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലോവ് ക്ലോസെയ്‌ക്കൊപ്പമെത്തി.
27 വയസ്സ് മാത്രം പ്രായമുള്ള ഫ്രഞ്ച് സൂപ്പര്‍താരത്തിന് ഇനി ഒരു ഗോള്‍ കൂടി നേടിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനാകും. 18 ഗോളുകളുമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ളത്. ഇറാഖിനെതിരെ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ തന്നെ എംബാപ്പെ ലക്ഷ്യം കണ്ടു. ആദ്യപകുതി ഒരു ഗോളിന് ഫ്രാന്‍സ് മുന്നിട്ട് നിന്നു. കനത്ത മഴയും ഇടിമിന്നലും മൂലം 2 മണിക്കൂറോളം വൈകിയാണ് രണ്ടാം പകുതി ആരംഭിച്ചത്.
രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ എംബാപ്പെ രണ്ടാം ഗോളും നേടി. ഇറാഖ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു ഗോള്‍. പിന്നാലെ ഒസ്മാന്‍ ഡെംബലെയിലൂടെ ഫ്രാന്‍സ് തങ്ങളുടെ മൂന്നാമത്തെ ഗോളും കണ്ടെത്തി.ALSO READ: Argentina vs Austria: 'വീണ്ടും മെസി മാജിക്'; നായകന്റെ ഇരട്ടഗോളിൽ അർജന്റീനയ്ക്കു ജയം