അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : ലോകകപ്പ് ഹീറോയെന്ന് പേര് മാത്രം, അവഗണിക്കപ്പെട്ടു, അളന്ന് മുറിച്ച് വെട്ടി: സഞ്ജു പുറത്ത്
- Sanju Samson: ലോകകപ്പ് ഹീറോ സഞ്ജു പുറത്ത്; സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- Sanju Samson : ലോകകപ്പ് നേടിതന്ന താരമാണ്, മറക്കരുത്: സഞ്ജു സാംസണെ തഴഞ്ഞതിൽ പ്രതികരണവുമായി അമ്പാട്ടി റായുഡു
- ഐ കാൻ എസ്പ്ലൈൻ, സഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിച്ച് ഗംഭീർ, 15കാരനായി പുറത്താക്കി
- ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്ഫാന് പത്താന്
സഞ്ജുവിനെ എന്തിന് വെട്ടി?, ഉത്തരം നൽകാതെ സെലക്ടർമാർ, വിശ്രമം നൽകിയതാണെന്ന് അനൗദ്യോഗിക വിശദീകരണം
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് പിന്നാലെ സിംബാബ്വെയ്ക്കെതിരെ പ്രഖ്യാപിച്ച ടീമിലാണ് സഞ്ജു ഇടം നേടാതെ പോയിരിക്കുന്നത്.
ലോകകപ്പ് പോലെ എല്ലാ പ്രധാന രാജ്യങ്ങളും മത്സരിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഒറ്റയ്ക്ക് ടീമിന് ലോകകിരീടം നേടിക്കൊടുക്കുക. ഒരു കളിക്കാരന് തന്റെ കരിയറിലെ സ്വപ്നമായി കരുതുന്ന നേട്ടം മലയാളി താരം സഞ്ജു സാംസണ് സ്വന്തമാക്കിയിട്ട് 3 മാസങ്ങളെ ആയിട്ടുള്ളു. സാധാരണ സാഹചര്യങ്ങളില്‍ അത്തരമൊരു കളിക്കാരന് ടീമിലെ സ്ഥാനം സ്ഥിരമാകാനാണ് സാധ്യത. എന്നാല്‍ 3 മോശം പെര്ഫോര്മന്സുകളുടെ മാത്രം പശ്ചാത്തലത്തില്‍ ദേശീയ ടീമില്‍ നിന്ന് തന്നെ പുറത്തായിരിക്കുകയാണ് സഞ്ജു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് പിന്നാലെ സിംബാബ്വെയ്ക്കെതിരെ പ്രഖ്യാപിച്ച ടീമിലാണ് സഞ്ജു ഇടം നേടാതെ പോയിരിക്കുന്നത്.
ലോകകപ്പിന് ശേഷം സഞ്ജു ഇന്ത്യയ്ക്കായി കളിച്ച 3 മത്സരങ്ങളിലും നിറം മങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് പകരമായി വൈഭവ് സൂര്യവംശി കളത്തിലിറങ്ങിയപ്പോഴും ഇന്ത്യയുടെ ആദ്യ 15ല്‍ സഞ്ജു തുടരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ലോകകപ്പിലെ പ്രകടനം തന്നെയായിരുന്നു അതിന് കാരണം. എന്നാല്‍ അപ്രതീക്ഷിതമായി വെറും 3 അവസരങ്ങള്‍ മാത്രം നല്കി സഞ്ജു ടീമിന് പുറത്തായിരിക്കുകയാണ്. അനൗദ്യോഗിക വിശദീകരണ പ്രകാരം സഞ്ജുവിന് വിശ്രമം അനുവദിച്ചതായാണ് ബിസിസിഐ വ്യക്തമാക്കുന്നത്. എന്നാല്‍ അപ്പോഴും ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന സഞ്ജുവിന് എന്തിനാണ് വിശ്രമമെന്ന ചോദ്യവും ഉയരുന്നുണ്ട്.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ നടന്ന ടി20 മത്സരങ്ങളില്‍ സഞ്ജുവിനെ കൂടാതെയുള്ള താരങ്ങളും നിരാശപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഇന്ത്യയ്ക്കായി നേടിതന്ന കളിക്കാരന് എന്ന പരിഗണന പോലും ഇല്ലാതെ വെറും 3 അവസരങ്ങള്‍ മാത്രം നല്കി സഞ്ജുവിനെ വലിച്ചെറിയുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന 3 ടി20 മത്സരങ്ങളില്‍ സഞ്ജു കളിക്കുമോ എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.ALSO READ: Sanju Samson : ലോകകപ്പ് ഹീറോയെന്ന് പേര് മാത്രം, അവഗണിക്കപ്പെട്ടു, അളന്ന് മുറിച്ച് വെട്ടി: സഞ്ജു പുറത്ത്