1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Chelsea vs Hull City Match Update

ചെൽസിയെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ച് ഹൾ സിറ്റി

Chelsea, Hull City, Chelsea vs Hull City Match Update, English Premier League, Chelsea Hull City Match Update
Chelsea vs Hull City Match

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ തളച്ച് ഹൾ സിറ്റി. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടിയാണ് പിരിഞ്ഞത്. 2-1 ന് പിന്നിൽ നിന്ന ശേഷമാണ് മുൻ ചാംപ്യൻമാരായ ചെൽസി സമനില പിടിച്ചത്. 
 
മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് ഹാൾ സിറ്റി ചെൽസിക്കെതിരെ അണിനിരന്നത്. ഏഴാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിലെ ഒരു ഗോളിന് രണ്ടെണ്ണം തിരിച്ചടിച്ച് ഹാൾ സിറ്റി ചെൽസിയെ ഞെട്ടിച്ചു. 
 
28, 34 മിനിറ്റുകളിൽ മുഹമ്മദ് ബെല്ലൗമിയാണ് ഹാൾ സിറ്റിക്കായി രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിലും പലവട്ടം ഹാൾ സിറ്റി ചെൽസിയുടെ പോസ്റ്റിലേക്ക് ഇരച്ചുകയറി. കളി കൈവിട്ട് പോകുമെന്ന് ചെൽസി ആശങ്കപ്പെട്ട സമയത്ത് 66-ാം മിനിറ്റിൽ ജെയോ പെഡ്രോയിലൂടെ സമനില ഗോളെത്തി. 
 
അതിശയിപ്പിക്കുന്ന മുന്നേറ്റം തുടരുകയാണ് ഹാൾ സിറ്റി. ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമാണ് ഹാൾ സിറ്റിക്കുള്ളത്. Also Read: മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന 'പദയാത്ര'; ഹൃദ്യം ട്രെയ്‌ലർ (വീഡിയോ)
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സമ്പൂർണ തോൽവി; മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട്