1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Joe root surpasses sachin tendulkar's test fifties record

സച്ചിനെ പിന്നിലാക്കി, ടെസ്റ്റിലെ അര്‍ധസെഞ്ചുറികളുടെ റെക്കോര്‍ഡ് ഇനി ജോ റൂട്ടിന്റെ പേരില്‍

Joe Root,England vs New Zealand,England Test Team,Jordan Cox,Sonny Baker,James Rew
പാകിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ നേടിയ അര്‍ധസെഞ്ചുറിയോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്ത്യന്‍ ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. 69 അര്‍ധസെഞ്ചുറികളാണ് നിലവില്‍ റൂട്ടിന്റെ അക്കൗണ്ടിലുള്ളത്.
 
 68 അര്‍ധസെഞ്ചുറികളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും 66 അര്‍ധസെഞ്ചുറികളുമായി ശിവ്‌നരെയ്ന്‍ ചന്ദര്‍പോളുമാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അലന്‍ ബോര്‍ഡര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ 63 അര്‍ധസെഞ്ചുറികളും റിക്കി പോണ്ടിംഗ് 62 അര്‍ധസെഞ്ചുറികളും ടെസ്റ്റില്‍ നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരെ 69 പന്തില്‍ 62 റണ്‍സാണ് റൂട്ട് നേടിയത്.
 
ഇതിന് പുറമെ എഡ്ജ്ബാസ്റ്റണില്‍ 1000ത്തിലധികം ടെസ്റ്റ് റണ്‍സ് നേടുന്ന ബാറ്ററെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ലോര്‍ഡ്‌സ്, മാഞ്ചസ്റ്റര്‍, ഓവല്‍ എന്നീ മൈതാനങ്ങളിലും റൂട്ട് 1000 ടെസ്റ്റ് റണ്‍സ് നേടിയിട്ടുണ്ട്. ലോര്‍ഡ്‌സില്‍ 2,203 ടെസ്റ്റ് റണ്‍സും മാഞ്ചസ്റ്ററില്‍ 1,128 റണ്‍സും ഓവലില്‍ 1050 റണ്‍സും റൂട്ട് നേടിയിട്ടുണ്ട്. നാല് വ്യത്യസ്തവേദികളില്‍ 1000ത്തിലധികം ടെസ്റ്റ് റണ്‍സെന്ന നേട്ടം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ ജാക്ക് കാലിസും ഓസ്‌ട്രേലിയന്‍ ഇതിഹാസമായ റിക്കി പോണ്ടിങ്ങുമാണ് ഇതിന് മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നെറ്റ്‌സില്‍ ദീര്‍ഘനേരം പരിശീലനം നടത്തി വൈഭവ്, അവസാനം സഞ്ജുവിന്റെ പേര് വെട്ടുമോ?