UCL Semifinal : കൊണ്ടും കൊടുത്തും ബയേണും പിഎസ്ജിയും, പാരീസിലെ സെമി പോരാട്ടത്തിൽ ജയിച്ചുകയറി പിഎസ്ജി
പാരീസിലെ പാര്‍ക് ദെ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെതിരെ ജയിച്ചുകയറി പിഎസ്ജി.
പാരീസിലെ പാര്‍ക് ദെ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെതിരെ ജയിച്ചുകയറി പിഎസ്ജി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയുടെ വിജയം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന സെമിഫൈനല്‍ മത്സരമായിരുന്നു ഇന്നലെ നടന്നത്.
മത്സരം ആരംഭിച്ച് 17മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കികൊണ്ട് ഹാരി കെയ്ന്‍ ബയേണിനെ മുന്നിലെത്തിച്ചെങ്കിലും 24മത്തെ മിനിറ്റില്‍ ക്വിച്ച ക്വരത്സ്ഖലിയയിലൂടെ പിഎസ്ജി തിരിച്ചെടിച്ചു. ജോവോ നെവ്‌സിന്റെ ഹെഡറിലൂടെ പിഎസ്ജി ലീഡെടുത്തെങ്കിലും മൈക്കല്‍ ഒലീസെയിലൂടെ ബയേണ്‍ സമനില പിടിച്ചു. എന്നാല്‍ ആദ്യപകുതിയുടെ അവസാനം ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഉസ്മാന്‍ ഡെംബലെ പിഎസ്ജിയെ മുന്നിലെത്തിച്ചു. (3-2)
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്വരത്സ്ഖലിയ(56), ഉസ്മാന്‍ ഡെംബലെ(58) ഗോളുകള്‍ നേടിയതോടെ പിഎസ്ജി മത്സരത്തില്‍ പിടിമുറുക്കി. എന്നാല്‍ ശക്തമായി തന്നെ തിരിച്ചുവന്ന ബയേണ്‍ ദായോട്ട് ഉപമെക്കാനോ(65), ലൂയിസ് ഡയസ്(68) എന്നിവരിലൂടെ 2 ഗോളുകള്‍ കൂടി നേടി. ഒരു ഗോള്‍ വ്യത്യാസത്തില്‍ ആദ്യപാദത്തില്‍ പിഎസ്ജി ലീഡെടുത്തു. അടുത്തയാഴ്ച മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ 2 ഗോളുകളുടെ വ്യത്യാസത്തില്‍ വിജയിക്കാനായാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലുറപ്പിക്കാന്‍ ബയേണിനാകും. ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യം ബയേണ്‍ മുതലാക്കുമെന്ന പ്രതീക്ഷയാണ് ജര്‍മന്‍ ആരാധകര്‍ക്കുള്ളത്.