അഗാർക്കർ തെറിക്കും; പാർഥിവ് പട്ടേൽ ചീഫ് സെലക്ടർ സ്ഥാനത്തേക്ക്
Gautam Gambhir and Ajit Agarkar
ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മാറാൻ അജിത് അഗാർക്കർ സമ്മതം അറിയിച്ചു. കരാർ നീട്ടേണ്ടതില്ലെന്നും താൻ ഒഴിയുകയാണെന്നുമാണ് അഗാർക്കറിന്റെ നിലപാട്. ഇക്കാര്യം അഗാർക്കർ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
പുതിയ ചീഫ് സെലക്ടറായി ഇന്ത്യയുടെ മുൻ താരം പാർഥിവ് പട്ടേൽ എത്തിയേക്കും. സെലക്ടർ സ്ഥാനം ഏറ്റെടുക്കാൻ പാർഥിവ് സമ്മതം അറിയിച്ചതായാണ് ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് അഗാർക്കർ ഒഴിയുക.
